നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ പാ​ർ​ട്ടി മാ​റ​രു​ത്: വെ​ങ്ക​യ്യ നാ​യി​ഡു

മും​ബൈ: നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ പാ​ർ​ട്ടി മാ​റ​രു​തെ​ന്ന് മു​ൻ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു. ജ​ന​പ്ര​തി​നി​ധി​ക​ൾ പാ​ർ​ട്ടി മാ​റു​ന്ന​തു ജ​നാ​ധി​പ​ത്യ​ത്തോ​ട് ആ​ളു​ക​ൾ​ക്ക് മോ​ശം മ​നോ​ഭാ​വം തോ​ന്നി​ക്കു​മെ​ന്നും രാ​ഷ്ട്രീ​യ​ത്തോ​ട് ആ​ളു​ക​ൾ​ക്ക് താ​ത്പ​ര്യം ന​ഷ്‌​ട​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി.

എം​ഐ​ടി സ്കൂ​ൾ ഓ​ഫ് ഗ​വ​ൺ​മെ​ന്‍റും എം​ഐ​ടി വേ​ൾ​ഡ് പീ​സ് യൂ​ണി​വേ​ഴ്സി​റ്റി​യും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച പ​തി​മൂ​ന്നാ​മ​ത് ഭാ​ര​തീ​യ ഛത്ര ​സ​ൻ​സ​ദി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്നി​പ്പോ​ൾ ആ​രൊ​ക്കെ ഏ​ത് പാ​ർ​ട്ടി​യി​ലാ​ണെ​ന്നു മ​ന​സി​ലാ​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്നും യു​വ രാ​ഷ്‌ട്രീ​യ​ക്കാ​രോ​ടും വി​ദ്യാ​ർ​ഥി​ക​ളോ​ടു​മു​ള്ള ഉ​പ​ദേ​ശ​മാ​യി മു​ൻ രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

Related posts

Leave a Comment