വ്യൂ ​പോ​യി​ന്‍റി​ൽ​നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: വെ​ങ്കു​ള​ത്ത് വ്യൂ ​പോ​യി​ന്‍റി​ൽ​നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം മു​ണ്ടു​പ​റ​മ്പ് ത​ച്ച​ഞ്ചേ​രി ജ​നാ​ർ​ദ​ന​ന്‍റെ മ​ക​ൻ ജി​തി​ൻ (30) ആ​ണ് മ​രി​ച്ച​ത്.

വ്യൂ ​പോ​യി​ന്‍റി​ൽ​നി​ന്നു​ള്ള വീ​ഴ്ച​യ്ക്കി​ടെ ജി​തി​ന്‍റെ ക​ഴു​ത്തി​ൽ ക​മ്പ് ത​റ​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് വ്യൂ ​പോ​യി​ന്‍റി​ൽ​നി​ന്നു യു​വാ​വ് വീ​ണ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ക്കു​ന്ന​ത്. പോ​ലീ​സ് എ​ത്തി​യാ​ണ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്.

സം​ഭ​വ​ത്തി​ൽ ക​രി​പ്പൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ ഇ​വി​ടെ പോ​ലീ​സ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment