ജി​ല്ലാ ബാ​ങ്കി​ലെ ക​വ​ർ​ച്ച:  ഞാ​യ​റാ​ഴ്ച്ച ക​ള്ള​ൻ’ ത​മി​ഴ്നാ​ട് സ്വ​ദേ​ശി വെട്രിവേലൻ പോലീസ് പിടിയിൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ ബാ​ങ്കി​ൽ പ​ട്ടാ​പ​ക​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ചി​ന്ന സേ​ല​ത്തെ വെ​ട്രി​വേ​ലി​നെ (29) യാ​ണ് ടൗ​ൺ എ​സ്ഐ ബാ​വി​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ്ചെ​യ്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30ഓ​ടെ​യാ​ണ് ജി​ല്ലാ ബാ​ങ്കി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്.

ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ട​ന്ന മോ​ഷ്ടാ​വ് ടോ​യ്‌​ല​റ്റി​ന്‍റെ ടാ​പ്പ്, ഫ​യ​ർ സേ​ഫ്റ്റി മി​ഷ​ന്‍റെ വാ​ൾ​വ്, പൈ​പ്പ് ഫി​റ്റിം​ഗ്സ്, വാ​ട്ട​ർ ടാ​പ്പ് തു​ട​ങ്ങി​യ​വ ക​വ​ർ​ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു. ജി​ല്ലാ ബാ​ങ്ക് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി വ​ല​യി​ലാ​കു​ന്ന​ത്.

ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ൾ ചാ​ക്കി​ലാ​ക്കി ക​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ളാ​ണ് വെ​ട്രി​വേ​ലി​ന്‍റെ പ്ര​ധാ​ന മോ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ. വീ​ടു​ക​ളി​ൽ ക​യ​റു​ന്ന ഇ​യാ​ൾ നി​ർ​മാ​ണ സാ​മ​ഗ്ര​ഹി​ക​ളാ​ണ് മോ​ഷ്ടി​ക്കു​ന്ന​ത്.

വ​യ​റിം​ഗ്, പ​ബ്ലിം​ഗ് തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളാ​ണ് വീ​ട്ടി​ൽ നി​ന്നും മോ​ഷ്ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ത​ളാ​പ്പ് ചി​ന്മ​യ ബാ​ല​ഭ​വ​നി​ൽ നി​ന്നും സോ​ളാ​ർ പാ​ന​ൽ മോ​ഷ്‌​ടി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച​ക​ളി​ലാ​ണ് ഇ​യാ​ൾ മോ​ഷ​ണ​ത്തി​നാ​യി നീ​ക്കി വ​യ്ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി ക​ണ്ണൂ​ർ പോ​ലീ​സ് ഇ​യാ​ളു​ടെ പി​ന്നാ​ലെ​യാ​യി​രു​ന്നു.

Related posts