പ്രളയക്കെടുതിയിൽ വെ​ട്ടു​ക​ട​വ് പാ​ല​ത്തി​നു ബ​ല​ക്ഷ​യം ? സാങ്കേതിക വിദഗ്ധർ പരിശോധിക്കണമെന്ന് നാട്ടുകാർ

ചാ​ല​ക്കു​ടി: വെ​ള്ള​പ്പൊ​ക്ക​ത്തി​നു​ശേ​ഷം വെ​ട്ടു​ക​ട​വ് പാ​ല​ത്തി​നു ബ​ല​ക്ഷ​യമെന്ന് സൂചന. പാ​ല​ത്തി​ന്‍റെ അ​ടി​യി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യി സ്പാ​നു​ക​ളു​ടെ ബെ​യ്സ്മെ​ന്‍റ് പു​റ​ത്താ​യ നി​ല​യി​ലാ​ണ്. പാ​ല​ത്തി​ലൂ​ടെ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ പാ​ല​ത്തി​നു കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പാ​ല​ത്തി​ന്‍റെ സ്പാ​നു​ക​ളി​ൽ വ​ൻ​മ​ര​ങ്ങ​ൾ ഒ​ഴു​കി​വ​ന്ന് ഇ​ടി​ച്ചി​രു​ന്നു.

പാ​ല​ത്തി​ന്‍റെ അ​ടി​യി​ലു​ണ്ടാ​യി​രു​ന്ന മ​ണ്ണ് ഒ​ലി​ച്ചു​പോ​യാ​ലും സ്പാ​നു​ക​ൾ​ക്ക് ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ചാ​ൽ മാ​ത്ര​മെ പ്ര​ശ്ന​മു​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്താ​യാ​ലും പാ​ലം സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 37 മീ​റ്റ​ർ നീ​ള​മു​ള്ള അ​ഞ്ച് സ്പാ​നു​ക​ളാ​ണ് പാ​ല​ത്തി​നു​ള്ള​ത്. 185 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ നീ​ളം. 2013ലാ​ണ് പാ​ലം നി​ർ​മി​ച്ച​ത്.

Related posts