വീ​ഡി​യോ കോ​ളി​ൽ ന​ഗ്ന​യാ​യി യു​വ​തി; പണം നൽകിയില്ലെങ്കിൽ നാണം കെടുത്തുമെന്ന് ഭീഷണി; നിയമം പറഞ്ഞ് പേടിക്കാൻ വിളിച്ചത് “ഡി​ജി​പി’; യുവാവിന് നഷ്ടം ലക്ഷങ്ങൾ

കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ൻ ചാ​റ്റിം​ഗി​നി​ടെ യു​വ​തി പെ​ട്ട​ന്ന് വ​സ്ത്ര​ങ്ങ​ള​ഴി​ച്ച് ന​ഗ്ന​യാ​യി നി​ന്നു. ചാ​റ്റ് ക​ഴി​ഞ്ഞ ശേ​ഷം കോ​ഴി​ക്കോ​ട്ടെ ഒ​രു യു​വാ​വി​ന് ഫോ​ണ്‍ വി​ളി​ക​ൾ വ​രാ​ൻ തു​ട​ങ്ങി.

ന​ഗ്ന​ഫോ​ട്ടോ​ക​ൾ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും അ​യ​ച്ചു​കൊ​ടു​ത്ത് നാ​ണം കെ​ടു​ത്തു​മെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു യു​വ​തി​യു​ടെ ഭീ​ഷ​ണി.

യു​വാ​വ് ഭീ​ഷ​ണി അ​ത്ര കാ​ര്യ​മാ​ക്കി​യി​ല്ല. അ​ധി​കം വൈ​കാ​തെ ’ഡി​ജി​പി’ വീ​ഡി​യോ കോ​ളി​ലെ​ത്തി. ന​ക്ഷ​ത്ര ചി​ഹ്ന​ങ്ങ​ൾ ധ​രി​ച്ച, യൂ​ണി​ഫോ​മും തൊ​പ്പി​യും ധ​രി​ച്ച ’ഡി​ജി​പി’.

’പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. ആ​ത്മ​ഹ​ത്യ ചെ​യ്താ​ൽ ജ​യി​ലി​ൽ പോ​കേ​ണ്ടി വ​രും’ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു പോ​ലീ​സ് ഓ​ഫീ​സ​റു​ടെ ഞെ​ട്ടി​ക്ക​ൽ.

ത​ക​ർ​ന്നു പോ​യ യു​വാ​വ് അ​ങ്ങ​നെ ര​ണ്ടു ല​ക്ഷം രൂ​പ ന​ൽ​കി. പി​ന്നെ​യും ഭീ​ഷ​ണി തു​ട​ർ​ന്ന​പ്പോ​ൾ കോ​ഴി​ക്കോ​ട് സൈ​ബ​ർ പോ​ലീ​സി​നെ സ​മീ​പി​ച്ചു.

ഹ​ണി​ട്രാ​പി​ൽ കു​രു​ങ്ങി​യ യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ ’ഡി​ജി​പി’ ആ​രാ​ണെ​ന്ന് അ​റി​യാ​ൻ സൈ​ബ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യു​വാ​വ് ന​ൽ​കി​യ ന​ന്പ​റി​ൽ തി​രി​ച്ചു വി​ളി​ച്ചു.

വീ​ഡി​യോ കോ​ളി​ൽ അ​ങ്ങേ​ത​ല​യ്ക്ക് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് ’ഡി​ജി​പി’. ആ​ദ്യ​നോ​ട്ട​ത്തി​ൽ യ​ഥാ​ർ​ത്ഥ പോ​ലീ​സു​കാ​രും ഒ​ന്ന​ന്പ​ര​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ ’ഡി​ജി​പി’ പെ​ട്ടെന്ന് മു​ങ്ങി.

ആ​ന്ധ്ര​പ്ര​ദേ​ശി​ലു​ള്ള ’ഡി​ജി​പി’ യാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് ത​ട്ടി​പ്പു​കാ​ർ യു​വാ​വി​ൽ നി​ന്നു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​ത്.മാ​ന​ക്കേ​ടും നാ​ണ​ക്കേ​ടും കാ​ര​ണം പേ​ര് പു​റ​ത്തു​പ​റ​യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് യു​വാ​വ്.

യു​വാ​വി​നെ പ​റ്റി​ച്ച​വ​രെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഹ​ണി​ട്രാ​പി​ൽ കു​ടു​ക്കാ​ൻ അ​പ​രി​ചി​ത​മാ​യ ന​ന്പ​റി​ൽ നി​ന്നാ​ണ് ത​ട്ടി​പ്പു സം​ഘം ആ​ളു​ക​ൾ​ക്ക് സ​ന്ദേ​ശം അ​യ​ക്കു​ന്ന​ത്.

നി​ങ്ങ​ളു​മാ​യി പ​രി​ച​യ​പ്പെ​ടാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ചാ​റ്റിം​ഗ് തു​ട​ങ്ങും. അ​ധി​കം വൈ​കാ​തെ വീ​ഡി​യോ കോ​ളി​ലേ​ക്ക് മാ​റും.

വീ​ഡി​യോ കോ​ളി​ലു​ള്ള പെ​ണ്‍​കു​ട്ടി ന​ഗ്ന​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ചാ​റ്റിം​ഗ് തു​ട​രും. ചി​ല​പ്പോ​ൾ ഇ​ങ്ങേ ത​ല​ക്കു​ള്ള യു​വാ​ക്ക​ളും ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച് ചാ​റ്റിം​ഗ് ന​ട​ത്തും.

അ​തി​നു​ശേ​ഷ​മാ​ണ് ത​ട്ടി​പ്പു സം​ഘം യു​വാ​ക്ക​ളെ ബ്ളാ​ക്ക് മെ​യി​ൽ ചെ​യ്യു​ക. വീ​ഡി​യോ ചാ​റ്റിം​ഗ് റെ​ക്കാ​ഡ് ചെ​യ്ത ശേ​ഷം അ​തു കാ​ണി​ച്ചാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന​ത്.

ഉ​ത്ത​ര​ത്തി​ലു​ള്ള ഒ​രു​പാ​ട് അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ളു​ക​ൾ പാ​ഠം പ​ഠി​ക്കി​ല്ലെ​ന്ന് സൈ​ബ​ർ പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment