പു​തു​പ്പ​ള​ളി​യി​ൽ “സ​മ​ദൂ​രം”; ഗ​ണ​പ​തി വി​വാ​ദം മ​യ​പ്പെ​ടു​ത്തി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ


കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മ​ദൂ​ര സി​ദ്ധാ​ന്തം തു​ട​രു​മെ​ന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍.

എ​ന്‍​എ​സ്എ​സി​ന്‍റെ പ​ര​മ്പ​രാ​ഗ​ത നി​ല​പാ​ടി​ല്‍ ത​ത്കാ​ലം മാ​റ്റം വേ​ണ്ടെ​ന്നാ​ണു തീ​രു​മാ​ന​മെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​ന്‍റെ ഗ​ണ​പ​തി പ​രാ​മ​ര്‍​ശ​ത്തി​ല്‍ ത​ത്കാ​ലം പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

ഗ​ണ​പ​തി വി​ഷ​യ​ത്തി​ല്‍ നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യു​മാ​യി സ​ര്‍​ക്കാ​രി​നും സി​പി​എ​മ്മി​നു​മെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന എ​ന്‍​എ​സ്എ​സും ജി. ​സു​കു​മാ​ര​ന്‍ നാ​യ​രും ഈ ​വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ടു മ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

എ​ന്‍​എ​സ്എ​സി​ന്‍റെ പ്ര​തി​ക​ര​ണം ഇ​ട​തു​മു​ന്ന​ണി​യെ സം​ബ​ന്ധി​ച്ച് ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്.ഇ​ന്ന​ലെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നോ​ടൊ​പ്പം എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് എ​ത്തി​യ ജ​യ്ക് സി. ​തോ​മ​സ് ജി. ​സു​കു​മാ​ര​ന്‍ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ന്‍​എ​സ്എ​സി​ന്‍റെ സു​പ്ര​ധാ​ന​മാ​യ നി​ല​പാ​ടു പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു പി​റ്റേ​ന്നു ത​ന്നെ എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു.

Related posts

Leave a Comment