ട്രെ​യി​നി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷണം പതിവായി; യാത്രക്കാരുടെ പരാതികളിൽ റെയിൽവേ പോലീസിന്‍റെ അന്വേഷണം; ഒടുവിൽ  ഫോൺകള്ളൻ വിജയൻപിള്ളയെ കുടുക്കി പോലീസ്

കോ​ട്ട​യം: ട്രെ​യി​നി​ലെ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷണ​ത്തി​നു പി​ടി​യി​ലാ​യ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. അ​ടൂ​ർ മു​ണ്ട​പ്പ​ള്ളി പു​ത്ത​ൻ​വീ​ട് വി​ജ​യ​ൻ​പി​ള്ള(44)യെയാ​ണു കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം പോ​കു​ന്ന​തു പ​തി​വാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഫോ​ണു​ക​ൾ ന​ഷ്്ട​പ്പെ​ടു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് കോ​ട്ട​യം റെ​യി​ൽ​വേ പോ​ലീ​സി​നു ല​ഭി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റെ​യി​ൽ​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സം​ശാ​സ്പ​ദ​മാ​യി ക​ണ്ട ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തോ​ടെ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി​ട്ടാ​ണു സം​സാ​രി​ച്ച​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ലു മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും ക​ണ്ടെ​ത്തു​ക​യും ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ മൊ​ബൈ​ൽ മോ​ഷ്്ടി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു.

പീ​ന്നി​ടാ​ണ് ഫോ​ണു​ക​ളെ​ല്ലാം മോ​ഷ്ടി​ച്ച​താ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. നാ​ലു ഫോ​ണു​ക​ൾ​ക്കു​മാ​യി 33,000രൂ​പ വി​ല​വ​രു​മെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് പ​റ​ഞ്ഞു. റെ​യി​ൽ​വേ പോ​ലീ​സ് ഡി​വൈ​എ​സ്പി കെ.​എം. ജി​ജി​മോ​ൻ, സി​ഐ അ​ജി ജി. ​നാ​ഥ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​സ്ഐ നാ​സ​ർ​കു​ട്ടി, എ​എ​സ്ഐ​മാ​രാ​യ കെ.​കെ. കു​ര്യ​ൻ, രാ​ജ്മോ​ഹ​ൻ, അ​ബ്ദു​ൾ നാ​സ​ർ, സി​പി​ഒ​മാ​രാ​യ എ​ൻ.​എ​സ്. സ​ന്തോ​ഷ്, സേ​തു, അ​നി​കു​ട്ട​ൻ, നി​വാ​സ്, ആ​രോ​മ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts