നടൻ വിജയ്‌യുടെ സഹായം! ആ​രാ​ധ​ക​ർ​ക്ക് 5,000 രൂപ

ചെന്നൈ: ന​ട​ൻ വി​ജ​യ് നി​ർ​ധ​ര​രാ​യ ആ​രാ​ധ​ക​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​ധ​ര​രാ​യ​വ​രെ ക​ണ്ടെ​ത്തു​ക​യും അ​വ​ർ​ക്ക് 5000 രൂ​പ വീ​തം ന​ൽ​കു​ന്നു​വെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​ത് സം​ബ​ന്ധി​ച്ച ബാ​ങ്ക് വി​വ​ര​ങ്ങ​ളു​ടെ സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ചിലർക്ക് 10,000 രൂപ നൽകിയതായും റിപ്പോര്‌ട്ടുകളുണ്ട്.

നേരത്തെ കൊറോ​ണ വൈ​റ​സ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വി​ജ​യ് 1.30 കോ​ടി രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 25 ല​ക്ഷം, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 50 ല​ക്ഷം, കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 10 ല​ക്ഷം, ത​മി​ഴ് സി​നി​മാ സം​ഘ​ട​ന​യാ​യ ഫെ​ഫ്സി​യി​ലേ​ക്ക് 25 ല​ക്ഷം, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ഞ്ച് ല​ക്ഷം, ആ​ന്ധ്രാ, തെ​ല​ങ്കാ​ന, പോ​ണ്ടി​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ ദു​രി​താ​ശ്വാ​സ നി​ധി​ക​ളി​ലേ​ക്ക് അ​ഞ്ച് ല​ക്ഷം വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് വി​ജ​യ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അതേസമയം വി​ജ​യ്‌​യു​ടെ മ​ക​ന്‍ ജെ​യ്‌​സ​ണ്‍ സ​ഞ്ജ​യ് കാ​ന​ഡ​യി​ലാ​ണ്. മ​ക​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യി​ലാ​ണ് വി​ജ​യ് എ​ന്നാ​ണ് ന​ട​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment