രണ്ടുമക്കളെ വളര്‍ത്താന്‍ സഹോദരന്റെ സഹായത്തോടെ കച്ചവടം തുടങ്ങി! ക​ക്കാവി​ല്പ​ന​യ്ക്കെ​ത്തി​യ വീ​ട്ട​മ്മ​യു​ടെ ത്രാ​സ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​താ​യി പ​രാ​തി

ചേ​ര്‍​ത്ത​ല: ദേ​ശീ​യ​പാ​ത​യോ​ര​ത്തു ക​ക്കാ​വി​ല്‍​പ​ന ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ല്‍ വീ​ട്ട​മ്മ​യു​ടെ ത്രാ​സ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്ത​താ​യി പ​രാ​തി. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ചേ​ർ​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​ക്കു സ​മീ​പം ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വൈ​ക്കം ഉ​ദ​യ​നാ​പു​രം ക​ണ്ണ​ങ്കേ​രി​ല്‍ വി​ജി​മോ​ളാ​ണ് പെ​ട്ടി​വ​ണ്ടി​യി​ല്‍ ക​ക്കാ​വി​ല്‍​പ​ന​ക്കെ​ത്തി​യ​ത്. വി​ല്‍​പ​ന തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ മാ​രാ​രി​ക്കു​ളം പോ​ലീ​സെ​ത്തി ത്രാ​സ് എ​ടു​ത്തു​കൊ​ണ്ടു​പോ​യ​താ​യി വി​ജി​മോ​ള്‍ പ​റ​ഞ്ഞു. ര​ണ്ടു​മ​ക്ക​ളെ വ​ള​ര്‍​ത്താ​നാ​ണു സ​ഹോ​ദ​ര​ന്റെ സ​ഹാ​യ​ത്തോ​ടെ ക​ച്ച​വ​ടം തു​ട​ങ്ങി​യ​ത്.

ത്രാ​സു കൊ​ണ്ടു പോ​യ​തി​നാ​ൽ വി​ല്‍​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ക​ക്ക സൂ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍​ക്കു ന​ല്‍​കി​യെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ജി​ല്ല ക​ട​ന്നെ​ത്തി​യു​ള്ള വ​ഴി​യോ​ര ക​ച്ച​വ​ടം രോ​ഗ വ്യാ​പ​ന സാ​ധ്യ​ത കൂ​ട്ടു​മെ​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ ഇ​തു സം​ബ​ന്ധി​ച്ചു നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​താ​യും നി​യ​മം ലം​ഘി​ച്ചു​ള്ള ക​ച്ച​വ​ടം ന​ട​ത്ത​രു​തെ​ന്ന മു​ന്ന​റി​യി​പ്പു തു​ട​ര്‍​ച്ച​യാ​യി അ​വ​ഗ​ണി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ച്ച​വ​ടം നി​ര്‍​ത്താ​ന്‍ ഇ​ട​പെ​ട്ട​തെ​ന്നും മാ​രാ​രി​ക്കു​ളം എ​സ്ഐ മ​ധു പ​റ​ഞ്ഞു.

Related posts

Leave a Comment