അത്തരക്കാർക്ക് പുറത്ത് പോകാം..! സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം എ​സ്എ​ഫ്ഐ വ​ച്ചുപൊ​റു​പ്പി​ക്കി​ല്ലെന്ന് വി​ക്രം സിം​ഗ്

VIKRAMSING-Lസ്വ​ന്തം ലേ​ഖ​ക​ൻ

കോ​ഴി​ക്കോ​ട്: സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം കാ​ന്പ​സി​ന​ക​ത്തും പു​റ​ത്തും വ​ച്ചുപൊ​റു​പ്പി​ക്കി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ക്രം സിം​ഗ്. എ​സ്എ​ഫ്ഐ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ത്തി​നെ​തി​രാ​ണെ​ന്നും അ​തി​ൽ ഒ​രു കാ​ല​ത്തും മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്നും വി​ക്രം സിം​ഗ് “രാ​ഷ്ട്ര ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. സം​ഘ​ട​ന​യി​ൽ സ​ദാ​ചാ​ര ബോ​ധം വ​ച്ചുപു​ല​ർ​ത്തു​ന്ന​വ​രെ പു​റ​ത്താ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​തി​രാ​ളി​ക​ളെ ലൈം​ഗിക​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​തും സം​ഘ​ട​നാ ന​യ​മ​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കീ​ഴ്ക​മ്മി​റ്റി​കൾക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ത്രീ​ക​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന​താ​ണ് എ​സ്എ​ഫ്ഐ നി​ല​പാ​ട്. അ​തി​ൽനി​ന്നും വ്യ​തി​ച​ലി​ക്കു​ന്ന​വ​ർ സം​ഘ​ട​ന വി​ട്ടു പോ​കു​ന്ന​താ​ണ് ന​ല്ല​ത്. ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​കി​ര​ക്കാ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ന​ട​ന്ന സം​ഭ​വം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. സം​ഭ​വ​ത്തി​ൽ പ​ങ്കു​ള്ള പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വി​ക്രം സിം​ഗ് കൂട്ടിച്ചേർത്തു. ക​ഴി​ഞ്ഞ ദി​വ​സം നാ​ട​കം കാ​ണാ​നാ​യി യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ​ത്തി​യ ജി​ജേ​ഷി​ന് മ​ർ​ദ​ന​മേ​റ്റി​രു​ന്നു. സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞാ​ണ് കാ​ന്പ​സി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ജി​ജേ​ഷി​നെ മ​ർ​ദി​ച്ച​ത്. സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ മു​ൻ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ട​ക്കം 13 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​രെ പു​റ​ത്താ​ക്കി മു​ഖം ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​സ്എ​ഫ്ഐ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സി​ലെ പ്ര​തി​ക​ളെ പ​ര​സ്യ​മാ​യി ത​ള്ളി​പ്പ​റ​യാ​ൻ നേ​തൃ​ത്വം ഇ​തുവ​രെ ത​യാ​റാ​യി​രു​ന്നി​ല്ല. കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ തി​ക​ഞ്ഞ അ​തൃ​പ്തി​യു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ൻ​മാ​ർ​ക്ക് സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ത​ള്ളി​പ്പ​റ​യാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണ് വി​വ​രം.

Related posts