മണിച്ചിത്രത്താഴിലെ ശ്രീദേവി! വിനയ പ്രസാദ് ഇനി സംവിധാനം ചെയ്യും..

vinata0404

നടി വി​ന​യ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്നു. ല​ക്ഷ്മി നാ​രാ​യ​ണാ​ര പ്ര​പാ​ഞ്ച​നേ ബേ​രേ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ക​ന്ന​ട ചി​ത്ര​മാ​ണ് ന​ടി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​ന്ന​ഡ​ക്കാ​രി​യാ​ണെ​ങ്കി​ലും മ​ല​യാ​ള​ത്തി​ൽ വി​ന​യ ഒ​രു​പാ​ട് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചുക​ഴി​ഞ്ഞു.

മ​ണി​ച്ചി​ത്ര​ത്താ​ഴി​ലെ ശ്രീ​ദേ​വി​യെ ആ​രും മ​റ​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. അ​ഭി​ന​യ​ത്തി​ന് പു​റ​മെ മ​റ്റൊ​രു ചു​വ​ടു​വയ്പ്പുമാ​യി മു​ന്നോ​ട്ട് എ​ത്തു​ക​യാ​ണ് ന​ടി​യി​പ്പോ​ൾ. ഏ​പ്രി​ൽ 20 ന് ​ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന ചി​ത്ര​ത്തി​ന് വി​ന​യ​യു​ടെ ഭ​ർ​ത്താ​വ് ജ്യോ​തി പ്ര​കാ​ശാ​ണ് തി​ര​ക്ക​ഥ​യെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഈ ​സി​നി​മ ത​നി​ക്കൊ​രു ച​ല​ഞ്ചാ​ണെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല ത​നി​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഭ​ർ​ത്താ​വും ന​ല്ലൊ​രു ടെ​ക്നി​ക്ക​ൽ ടീ​മും കൂ​ടെ​യു​ണ്ടെ​ന്നും ന​ടി പ​റ​യു​ന്നു.

സം​വി​ധാ​ന​ത്തി​ലെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യ​തി​നാ​ൽ ബ​ജ​റ്റ് കു​റ​ഞ്ഞൊ​രു കോ​മ​ഡി സി​നി​മ​യാ​ണ് ത​യാ​റാ​ക്കു​ന്ന​തെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല ചി​രി​യു​ടെ മാ​ല​പ്പ​ട​ക്കം തീ​ർ​ക്കാ​ൻ സി​നി​മ​യ്ക്ക് ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് താ​രം.
സി​നി​മ​യി​ൽ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും ന​ല്ലൊ​രു സോ​ഷ്യ​ൽ മെ​സേ​ജ് സി​നി​മ ന​ൽ​കു​മെ​ന്നും വി​ന​യ പ​റ​യു​ന്നു.

Related posts