എ​ന്താ​ണ് മീ ​ടൂ? ഞാ​ൻ ചോ​ദി​ക്ക​ട്ടെ ഒ​രു പെ​ണ്ണു​മാ​യി എ​നി​ക്ക് ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട​ണം എ​ന്നു​ണ്ടെ​ങ്കി​ൽ എ​ന്ത് ചെ​യ്യും ? വി​നാ​യ​ക​ൻ പറയുന്നു…

കൊ​ച്ചി: മീ ​ടൂ എ​ന്ന​തി​ന്‍റെ അ​ർ​ഥം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്ന് ന​ട​ൻ വി​നാ​യ​ക​ൻ.

ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ സ്ത്രീ​ക​ളെ ക്ഷ​ണി​ക്കു​ന്ന​താ​ണോ മീ ​ടൂ​വെ​ന്നും ഒ​രു​ത്തീ എ​ന്ന സി​നി​മ​യു​ടെ ഭാ​ഗ​മാ​യു​ള്ള വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വി​നാ​യ​ക​ൻ ചോ​ദി​ച്ചു.

ഒ​രു സ്ത്രീ​യു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പെ​ടു​വാ​ൻ തോ​ന്നി​യാ​ൽ അ​ത് നേ​രി​ട്ട് ചോ​ദി​ക്കും.

അ​തി​നെ​യാ​ണ് മീ ​ടൂ എ​ന്ന് വി​ളി​ക്കു​ന്ന​ത് എ​ങ്കി​ൽ താ​ൻ അ​ത് വീ​ണ്ടും ചെ​യ്യും. ഇ​തി​ൽ അ​സ്വ​ഭാ​വി​ക​ത തോ​ന്നി​ന്നി​ല്ലെ​ന്നും വി​നാ​യ​ക​ൻ പ​റ​ഞ്ഞു.

വി​നാ​യ​ക​ന്‍റെ വാ​ക്കു​ക​ൾ..

‘എ​ന്താ​ണ് മീ ​ടൂ? എ​നി​ക്ക് അ​റി​യി​ല്ല. പെ​ണ്ണി​നെ ക​യ​റി പി​ടി​ച്ചോ. അ​താ​ണോ? ഞാ​ൻ ചോ​ദി​ക്ക​ട്ടെ ഒ​രു പെ​ണ്ണു​മാ​യി എ​നി​ക്ക് ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട​ണം എ​ന്നു​ണ്ടെ​ങ്കി​ൽ എ​ന്ത് ചെ​യ്യും.

എ​ന്‍റെ ലൈ​ഫി​ൽ ഞാ​ൻ പ​ത്ത് സ്ത്രീ​ക​ളു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ ​പ​ത്ത് സ്ത്രീ​ക​ളോ​ടും ഞാ​ൻ ആ​ണ് എ​ന്നോ​ടൊ​പ്പം ഫി​സി​ക്ക​ൽ റി​ലേ​ഷ​ൻ​ഷി​പ്പി​ൽ ഏ​ർ​പ്പെ​ടു​മോ എ​ന്ന് അ​ങ്ങോ​ട്ട് ചോ​ദി​ച്ച​ത്.

അ​താ​ണ് നി​ങ്ങ​ൾ പ​റ​യു​ന്ന മീ ​ടൂ എ​ങ്കി​ൽ ഞാ​ൻ ഇ​നി​യും ചോ​ദി​ക്കും. എ​ന്നോ​ട് ഒ​രു പെ​ണ്ണും ഇ​ങ്ങോ​ട്ട് വ​ന്നു ചോ​ദി​ച്ചി​ട്ടി​ല്ല’ – വി​നാ​യ​ക​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment