ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ക്കാ​ന്‍ വീ​ട്ട​മ്മ​യു​ടെ ക്വ​ട്ടേ​ഷ​ന്‍; ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി, വീ​ട്ട​മ്മ​ മുങ്ങി; ക്വട്ടേഷന്‍ നല്‍കാനുള്ള കാരണം…

പ​ത്ത​നം​തി​ട്ട: ഭ​ര്‍​ത്താ​വി​ന് മ​ദ്യ​പി​ക്കാ​ന്‍ സ​ഹാ​യം ചെ​യ്യു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ക്കാ​ന്‍ വീ​ട്ട​മ്മ​യു​ടെ ക്വ​ട്ടേ​ഷ​ന്‍.

ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി, വീ​ട്ട​മ്മ​യും ഭ​ര്‍​ത്താ​വും ഒ​ളി​വി​ല്‍.

വാ​ര്യാ​പു​ര​ത്തി​നു സ​മീ​പ​മു​ള്ള ഒ​രു ഫ​ര്‍​ണി​ച്ച​ര്‍ വ്യാ​പാ​ര​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രനാ​യ സു​ദ​ര്‍​ശ​ന​നെ (57) മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ലാ​ണ് ‌നാ​ല് യു​വാ​ക്ക​ളെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​ല​ന്തൂ​ര്‍ ചാ​യ​പു​ന്ന​ക്ക​ല്‍ രാ​ഹു​ല്‍, നൂ​ര്‍ ക​രിം​ഷേ​ഖ്, മെ​ഴു​വേ​ലി സ്വ​ദേ​ശി ജി​ത്ത് ജോ​ണ്‍, ശി​വ​വ​ര​ദ​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യോ​ടു ചേ​ര്‍​ന്നു​ള്ള ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന വീ​ട്ട​മ്മ​യാ​ണ് ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു.

ഇ​വ​രും ഭ​ര്‍​ത്താ​വും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ളോ​ടു ത​ങ്ങ​ള്‍ സു​ദ​ര്‍​ശ​ന​നെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ പോ​കു​ക​യാ​ണെ​ന്ന സൂ​ച​ന​യും ഇ​വ​ര്‍ ന​ല്‍​കി​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തോ​ടൊ​പ്പം വീ​ട്ട​മ്മ​യും ഉ​ണ്ടാ​യി​രു​ന്നു. ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യി​ല്‍ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ന​ട​ക്കു​ന്നി​ട​ത്തു​വ​ച്ചാ​ണ് സു​ദ​ര്‍​ശ​ന​നെ മ​ര്‍​ദി​ച്ച​ത്.

ര​ണ്ടാ​ഴ്ച മു​മ്പ് ഹോ​ട്ട​ലി​ല്‍​വ​ച്ചും സു​ദ​ര്‍​ശ​നനെ വീ​ട്ട​മ്മ അ​സ​ഭ്യം പ​റ​യു​ക​യും മ​ര്‍​ദി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു.

തു​ട​ര്‍​ന്ന് വ​നി​താ സെ​ല്ലി​ല്‍ സു​ദ​ര്‍​ശ​ന​നെ​തി​രേ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു. സു​ദ​ര്‍​ശ​ന​നൊ​പ്പം ഭ​ര്‍​ത്താ​വ് മ​ദ്യ​പി​ക്കു​ന്നു​വെ​ന്ന​താ​ണ് വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment