വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ സൂ​ക്ഷി​ച്ച അ​രി​യി​ൽ പു​ഴു; അ​രി തിരികെ കയറ്റിവിട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം; പുഴുവിനെ കണ്ടത് 40 ചാ​ക്ക് അ​രി​യി​ൽ 


വി​ഴി​ഞ്ഞം : സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻസൂ​ക്ഷി​ച്ച 40 ചാ​ക്ക് അ​രി​യി​ൽ പു​ഴു​വി​നെ ക​ണ്ടെ​ത്തി. ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ഴു​സാ​ന്നി​ധ്യ​മു​ള്ള അ​രി​ക​ണ്ടെ​ത്തി​യ​ത്.

കോ​വ​ളം,നെ​യ്യാ​റ്റി​ൻ​ക​ര സ​ർ​ക്കി​ൾ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ​മാ​രാ​യ സി.​വി.​ജ​യ​കു​മാ​ർ, പി.​എ​സ്.​അ​നി​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ങ്ങാ​നൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ൽ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​രി​യി​ൽ പു​ഴു​വി​നെ ക​ണ്ട​ത്.

സ്കൂ​ളി​ൽ ഫു​ഡ് സേ​ഫ്റ്റി ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​യി​രു​ന്നു എ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു സൂ​ക്ഷി​ച്ച ഭ​ക്ഷ്യ​ശേ​ഖ​ര​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

പു​ഴു ക​ണ്ടെ​ത്തി​യ ഭ​ക്ഷ്യ​ധാ​ന്യ ശേ​ഖ​രം മാ​വേ​ലി സ്റ്റോ​റി​ലേ​ക്ക് തി​രി​കെ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു. അ​രി, പ​ല​വ്യ​ജ്ഞ​നം,കു​ടി​വെ​ള്ളം എ​ന്നി​വ​യു​ടെ​യും സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചു.

വൈ​കു​ന്നേ​ര​ത്തോ​ടെ പു​ഴു ക​ണ്ടെ​ത്തി​യ അ​രി ശേ​ഖ​രം തി​രി​കെ ഏ​ൽ​പ്പി​ച്ചു പ​ക​രം പു​തി​യ ശേ​ഖ​രം എ​ത്തി​ച്ച​താ​യി പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Related posts

Leave a Comment