വി​ൻ​സി അ​ലോ​ഷ്യ​സ് ബോ​ളി​വു​ഡി​ൽ! ഹി​ന്ദി പ​ഠി​ച്ചെ​ടു​ക്കു​ക എ​ന്ന​തൊ​രു വെ​ല്ലു​വി​ളി​യാ​യി​രു​ന്നു, പ​ക്ഷേ… വി​ൻ​സി​യു​ടെ വാ​ക്കുകള്‍ ഇങ്ങനെ…

റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ വി​ൻ​സി അ​ലോ​ഷ്യ​സ് ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നൊ​രു​ങ്ങു​ന്നു.

ഷെ​യ്സ​ൺ ഔ​സേ​പ്പ് സം​വി​ധാ​നം ചെ​യ്യു​ന്ന ഫെ​യ്സ് ഓ​ഫ് ദ് ​ഫെ​യ്സ്‍​ലെ​സ് എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വി​ൻ​സി​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ലോ​ഞ്ച് 25ന് ​ന​ട​ക്കും. വി​ൻ​സി​യു​ടെ വാ​ക്കു​ക​ളി​ലേ​ക്ക്…

ഒ​രു മ​ല​യാ​ളി​യാ​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഞാ​ൻ സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ങ്കി​ലും 95 ശ​ത​മാ​നം സം​ഭാ​ഷ​ണ​ങ്ങ​ളും ഹി​ന്ദി​യി​ൽത​ന്നെ​യാ​ണ്.

ഹി​ന്ദി പ​ഠി​ച്ചെ​ടു​ക്കു​ക എ​ന്ന​തൊ​രു വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. പ​ക്ഷേ, അ​വ​ർ അ​തി​ൽ ന​ന്നാ​യി സ​ഹാ​യി​ക്കാം എ​ന്നു പ​റ​ഞ്ഞ​തോ​ടെ ഞാ​ൻ ഓ​കെ പ​റ​ഞ്ഞു.

ഫെ​യ്സ് ഓ​ഫ് ദ് ​ഫെ​യ്സ്‍​ല​സ് എ​ന്ന സി​നി​മ​യു​ടെ പ്രോ​ജ​ക്ട് ഹെ​ഡ് എ​ഡി​റ്റ​ർ ര​ഞ്ജ​ൻ എ​ബ്ര​ഹാം ആ​ണ്. അ​ദ്ദേ​ഹം വ​ഴി​യാ​ണ് എ​നി​ക്ക് ഈ ​സി​നി​മ​യി​ലേ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്.

ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വ് കൂ​ടി​യാ​യ മ​ഹേ​ഷ് റാ​ണെയാണ് സി​നി​മ​യു​ടെ കാ​മ​റ. അ​ദ്ദേ​ഹ​മാ​ണ് കാ​മ​റ ചെ​യ്യു​ന്ന​തെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ വ​ലി​യ എ​ക്സൈ​റ്റ്മെ​ന്‍റ് ആ​യി​രു​ന്നു.

ഷാ​രൂ​ഖ് ഖാ​ന്‍റെ സ്വ​ദേ​ശ് പോ​ലു​ള്ള സി​നി​മ​ക​ൾ‍‍‍‍‍​ക്ക് കാ​മ​റ ചെ​യ്തി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. സം​വി​ധാ​യ​ക​ൻ ഷെ​യ്സ​ൺ ഔ​സേ​പ്പ് മ​ല​യാ​ളി​യാ​ണെ​ങ്കി​ലും മും​ബൈ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സി​നി​മ​ക​ൾ ചെ​യ്യു​ന്ന​ത്.

30–35 ദി​വ​സ​ത്തെ ഷൂ​ട്ട് ഉ​ണ്ടാ​യി​രു​ന്നു. മും​ബൈ, പൂ​നൈ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഷൂ​ട്ട്. ആ​ദി​വാ​സി പ്ര​ശ്ന​ങ്ങ​ൾ കൂ​ടി ച​ർ​ച്ച​യാ​കു​ന്ന സി​നി​മ​യാ​ണ് ഫെ​യ്സ് ഓ​ഫ് ദ് ​ഫെ​യ്സ്‍​ലെ​സ്.

ഇ​തൊ​രു ജീ​വ​ച​രി​ത്ര​സം​ബ​ന്ധി​യാ​യ സി​നി​മകൂ​ടി​യാ​ണ്. തി​യ​റ്റ​ർ റി​ലീ​സ് ആ​ണോ ഒ​ടി​ടി ആ​ണോ എ​ന്നു പ​റ​യാ​റാ​യി​ട്ടി​ല്ല.

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ലേ​ക്ക് ചി​ത്രം അ​യ​യ്ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഭി​നേ​താ​ക്ക​ൾ ചി​ത്ര​ത്തി​ലു​ണ്ട്. മ​ല​യാ​ളി​യാ​യി ഞാ​ൻ മാ​ത്ര​മേ​യു​ള്ളൂ-​വി​ന്‍​സി പ​റ​ഞ്ഞു.

Related posts

Leave a Comment