വി​നീ​ത് ശ്രീ​നി​വാ​സ​നൊ​പ്പം പ്ര​ണ​വും ക​ല്യാ​ണി​യും; അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന​ത് “ഹൃ​ദ​യം’

വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു. പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യ്ക്ക് ഹൃ​ദ​യം എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യം എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടാ​ണ് അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ ചി​ത്രം.

വി​നീ​ത് ശ്രീ​നി​വാ​സ​ൻ ത​ന്നെ​യാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തും. വൈ​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യ​മാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മെ​റി​ലാ​ൻ​ഡ് സി​നി​മാ​സ് നി​ർ​മാ​ണ മേ​ഖ​ല​യി​ലേ​ക്ക് തിരികെ‍യെ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്.

ദ​ർ​ശ​ന രാ​ജേ​ന്ദ്ര​നും സി​നി​മ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. 2020 ഓ​ണം റി​ലീ​സാ​യി ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Related posts