ലീ​വ് കി​ട്ടാ​ത്ത​തി​നാ​ൽ ഭാ​ര്യ ദേ​ഷ്യ​ത്തി​ലാ​ണ്, അ​വ​ധി വേ​ണ​മെ​ന്നു പോ​ലീ​സു​കാ​ര​ൻ! വിവാഹം കഴിഞ്ഞിട്ട് ഒരുമാസമാത്രം; അവധി അപേക്ഷ സോഷ്യൽ മീഡിയയിൽ വൈറൽ

അ​വ​ധി എ​ടു​ക്കാ​ന്‍ പ​ല കാ​ര​ണ​ങ്ങ​ളു​ണ്ട്… അ​തി​ല്‍ ഒ​രു ര​സ​ക​ര​മാ​യ അ​വ​ധി അ​പേ​ക്ഷ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ താ​രം.

ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ഹാ​രാ​ജ്ഗ​ഞ്ച് ജി​ല്ല​യി​ലെ നൗ​ത​ൻ​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന ഒ​രു കോ​ൺ​സ്റ്റ​ബി​ളി​ന്‍റെ ക​ത്താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പ​ട​ർ​ത്തു​ന്ന​ത്.

ഭാ​ര്യ ദേ​ഷ്യ​ത്തി​ലാ​ണ്, ഫോ​ൺ എ​ടു​ക്കു​ന്നി​ല്ലെ​ന്നും അ​വ​ധി ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ഇ​യാ​ളു​ടെ ആ​വ​ശ്യം.ക​ഴി​ഞ്ഞ മാ​സ​മാ​ണ് കോ​ൺ​സ്റ്റ​ബി​ൾ വി​വാ​ഹി​ത​നാ​യ​ത്. മൗ ​ജി​ല്ല​യി​ലെ താ​മ​സ​ക്കാ​ര​നും ഇ​ന്ത്യ-​നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ലെ പി​ആ​ർ​ബി​യി​ൽ നി​യ​മി​ത​നു​മാ​ണ് ന​വ​വ​ര​നാ​യ പോ​ലീ​സു​കാ​ര​ൻ.

ലീ​വ് കി​ട്ടാ​ത്ത​തി​നാ​ൽ ദേ​ഷ്യ​പ്പെ​ട്ട ഭാ​ര്യ ത​ന്നോ​ട് സം​സാ​രി​ക്കു​ന്നി​ല്ലെ​ന്നും പ​ല​ത​വ​ണ വി​ളി​ച്ചെ​ങ്കി​ലും ഭാ​ര്യ ഫോ​ൺ അ​മ്മ​യ്ക്ക് കൈ​മാ​റി​യെ​ന്നും അ​ദ്ദേ​ഹം അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

സ​ഹോ​ദ​ര​പു​ത്ര​ന്‍റെ ജ​ന്മ​ദി​ന​ത്തി​ന് വീ​ട്ടി​ലേ​ക്ക് വ​രാ​മെ​ന്ന് ഭാ​ര്യ​ക്ക് വാ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. പ​ക്ഷേ ലീ​വ് ല​ഭി​ക്കാ​തെ പോ​കാ​ൻ ക​ഴി​യി​ല്ല.

അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് ലീ​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും പോ​ലീ​സു​കാ​ര​ൻ ക​ത്തി​ൽ അ​പേ​ക്ഷി​ക്കു​ന്നു. അ​പേ​ക്ഷ വാ​യി​ച്ച അ​സി. സൂ​പ്ര​ണ്ട് (എ​എ​സ്പി) ജ​നു​വ​രി 10 മു​ത​ൽ കോ​ൺ​സ്റ്റ​ബി​ളി​ന് അ​ഞ്ച് ദി​വ​സ​ത്തെ കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ച്ചു.

എ​ന്താ​യാ​ലും പോ​ലീ​സു​കാ​ര​ന്‍റെ ഈ ​അ​പേ​ക്ഷ സോ​ഷ്യ​ൽ മീ​ഡി​യ ആ​ഘോ​ഷി​ക്കു​ക​യാ​ണ്.

Related posts

Leave a Comment