നാ​യ്ക്ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഐ​സ്ക്രീം, കു​ൽ​ഫി വി​ൽ​പ്പ​ന​ക്കാ​ര​നെ ‘ക്യൂ​ട്ടി അ​ങ്കി​ൾ’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് ഇ​ന്‍റ​ർ​നെ​റ്റ്, വീ​ഡി​യോ വൈ​റ​ൽ!

സാ​ധാ​ര​ണ​ക്കാ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക​പ്പു​റം നാ​യ്ക്ക​ൾ​ക്കും പ്ര​ത്യേ​ക ഐ​സ്ക്രീം ത​യ്യാ​റാ​ക്കി ന​ൽ​കു​ന്ന ഒ​രു ജ​യ്പൂ​ർ ക​ൽ​ഫി വി​ൽ​പ്പ​ന​ക്കാ​ര​ന്‍റെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. തെ​രു​വ് നാ​യ്ക്ക​ൾ​ക്കും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​മാ​യി പ​ഞ്ച​സാ​ര​യി​ല്ലാ​ത്ത (ഷു​ഗ​ർ-​ഫ്രീ) കു​ൽ​ഫി​ക​ളാ​ണ് ഈ ​കു​ൽ​ഫി​ക്കാ​ര​ൻ ത​യ്യാ​റാ​ക്കു​ന്ന​ത്.

ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​യ വി​ക്രം മി​ത്ത​ൽ എ​ന്ന​യാ​ളാ​ണ് ഈ ​കു​ൽ​ഫി​ക്കാ​ര​ന്‍റെ ഹൃ​ദ്യ​മാ​യ പ്ര​വൃ​ത്തി​യെ​ക്കു​റി​ച്ച് കാ​ണി​ച്ച് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. കു​ൽ​ഫി വ​ണ്ടി​ക്ക് അ​രി​കി​ലെ​ത്തി​യ വി​ക്രം, നാ​യ്ക്ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഷു​ഗ​ർ-​ഫ്രീ ഐ​സ്ക്രീ​മു​ക​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ടോ എ​ന്ന് വ്യാ​പാ​രി​യോ​ട് ചോ​ദി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം.

വ്യാ​പാ​രി ഇ​ത് ശ​രി​വ​യ്ക്കു​ക​യും, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ഉ​ട​മ​ക​ളും തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് ന​ൽ​കാ​നാ​യി മൃ​ഗ​സ്നേ​ഹി​ക​ളും ത​ങ്ങ​ളു​ടെ അ​ടു​ക്ക​ൽ എ​ത്തു​ന്നു​ണ്ടെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു. തു​ട​ർ​ന്ന് വി​ക്രം ത​ന്‍റെ വ​ള​ർ​ത്തു​മൃ​ഗ​മാ​യ ‘താ​ര’​യ്ക്കാ​യി ഒ​രു കു​ൽ​ഫി വാ​ങ്ങു​ക​യും ചെ​യ്തു.

വ​ള​രെ ല​ളി​ത​മാ​യ ഈ ​സ്നേ​ഹ​പ്ര​വൃ​ത്തി ഇ​തി​നോ​ട​കം ത​ന്നെ ഓ​ൺ​ലൈ​നി​ൽ വ​ലി​യ പ്ര​ശം​സ നേ​ടി​യി​ട്ടു​ണ്ട്. മൃ​ഗ​ങ്ങ​ളോ​ടു​ള്ള ഈ ​കു​ൽ​ഫി​ക്കാ​ര​ന്‍റെ അ​നു​ക​മ്പ​യെ​യും സ്നേ​ഹ​ത്തെ​യും നി​ര​വ​ധി പേ​രാ​ണ് അ​ഭി​ന​ന്ദി​ച്ച​ത്.

 

 

 

Related posts

Leave a Comment