ഇ​ന്ത്യ​യി​ൽ 3 ദി​വ​സം ലീ​വെ​ടു​ക്കാ​ൻ പെ​ടാ​പാ​ട്, അ​വി​ടെ 20 ദി​വ​സം വ​രെ ല​ഭി​ക്കും, തൊ​ഴി​ൽ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ഐ​ടി ജീ​വ​ന​ക്കാ​ര​ന്‍റെ കു​റി​പ്പ് ശ്ര​ദ്ധ​നേ​ടു​ന്നു

ശു​ദ്ധ​വാ​യു​വും ന​ല്ല ഭ​ക്ഷ​ണ​വു​മ​ല്ല, മ​റി​ച്ച് മി​ക​ച്ച തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​വും ‘വ​ർ​ക്ക്-​ലൈ​ഫ് ബാ​ല​ൻ​സു’​മാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ തു​ട​രാ​ൻ പ്ര​വാ​സി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. അ​ത് വ്യ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു ഐ​ടി ജീ​വ​ന​ക്കാ​ര​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്.

കാ​ന​ഡ​യി​ലെ ഹാ​ലി​ഫാ​ക്സി​ൽ ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന രോ​ഹി​ത് ഗു​പ്ത​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും തൊ​ഴി​ൽ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്.

ശു​ദ്ധ​മാ​യ വാ​യു, വെ​ള്ളം, ന​ല്ല ഭ​ക്ഷ​ണം, ഉ​യ​ർ​ന്ന പൗ​ര​ബോ​ധം എ​ന്നി​വ കാ​ര​ണ​മാ​ണ് പ്ര​വാ​സി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​ത് എ​ന്ന വാ​ദ​ത്തോ​ട് താ​ൻ യോ​ജി​ക്കു​ന്നി​ല്ലെ​ന്ന് രോ​ഹി​ത് പ​റ​യു​ന്നു. ജീ​വി​ത​ത്തി​ന്‍റെ ആ​ദ്യ 20-25 വ​ർ​ഷ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ജീ​വി​ച്ച ഒ​രാ​ൾ ഇ​ത്ത​രം കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് മാ​ത്രം വി​ദേ​ശ​ത്ത് തു​ട​രി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കാ​ന​ഡ​യി​ൽ ജോ​ലി സ​മ​യ​ത്തെ കൃ​ത്യ​മാ​യി മാ​നി​ക്കു​ന്നു​ണ്ട്. വൈ​കു​ന്നേ​രം 5 മ​ണി​ക്ക് ജോ​ലി അ​വ​സാ​നി​ച്ചാ​ൽ ബോ​സി​നെ സ​ന്തോ​ഷി​പ്പി​ക്കാ​നാ​യി ആ​രും ഓ​ഫീ​സി​ൽ കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ല. മാ​നേ​ജ​ർ​മാ​ർ പോ​ലും കൃ​ത്യ​സ​മ​യ​ത്ത് ഇ​റ​ങ്ങു​ന്ന​വ​രാ​ണ്. കൂ​ടാ​തെ, അ​ധി​ക​സ​മ​യം ജോ​ലി ചെ​യ്യു​ന്ന​ത് പ്ര​ത്യേ​ക അ​ഭി​ന​ന്ദ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​മി​ല്ല.

എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ അ​വ​സ്ഥ തി​രി​ച്ചാ​ണ്. മാ​നേ​ജ​ർ​മാ​രെ പ്രീ​തി​പ്പെ​ടു​ത്താ​ൻ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വൈ​കി വ​രെ ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്നു. 2 അ​ല്ലെ​ങ്കി​ൽ 3 ദി​വ​സ​ത്തെ ലീ​വ് പോ​ലും ല​ഭി​ക്കാ​ൻ ഏ​റെ പ്ര​യാ​സ​മാ​ണ്. പ​ക​രം ആ​ളെ​യോ ഹാ​ൻ​ഡ്ഓ​വ​റോ ഏ​ൽ​പ്പി​ച്ചാ​ൽ മാ​ത്ര​മേ പ​ല​പ്പോ​ഴും അ​വ​ധി അ​നു​വ​ദി​ക്കാ​റു​ള്ളൂ.

അ​തേ​സ​മ​യം കാ​ന​ഡ​യി​ൽ 15 മു​ത​ൽ 20 ദി​വ​സം വ​രെ യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മി​ല്ലാ​തെ ലീ​വ് ല​ഭി​ക്കാ​റു​ണ്ട്. മാ​ന​സി​ക​മാ​യ വി​ശ്ര​മം, യാ​ത്ര​ക​ൾ, വീ​ടു​മാ​യു​ള്ള അ​ടു​പ്പം എ​ന്നി​വ​യൊ​ക്കെ അ​വ​ധി​ക്കു​ള്ള വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളാ​യി അ​വി​ടെ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്നു.

പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ക്കു​ന്ന​ത്. തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​ത്തി​നൊ​പ്പം ഉ​യ​ർ​ന്ന ശ​മ്പ​ളം ത​ന്നെ​യാ​ണ് ആ​ളു​ക​ളെ വി​ദേ​ശ​ത്ത് നി​ർ​ത്തു​ന്ന പ്ര​ധാ​ന ഘ​ട​ക​മെ​ന്ന് ഒ​രു വി​ഭാ​ഗം നെ​റ്റി​സ​ൺ​സ് അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Related posts

Leave a Comment