സൊ​മാ​റ്റോ​യി​ൽ ഓ​ർ​ഡ​ർ ചെ​യ്ത​ത് പാ​വ് ഭാ​ജി; കി​ട്ടി​യ​ത് ‘വ​ലി​ച്ചു​തീ​ർ​ത്ത ബീ​ഡി’! 100 രൂ​പ​യു​ടെ കൂ​പ്പ​ൺ ന​ൽ​കി ത​ടി​യൂ​രി ക​മ്പ​നി

ഓ​ൺ​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ആ​പ്പാ​യ സൊ​മാ​റ്റോ വ​ഴി ഓ​ർ​ഡ​ർ ചെ​യ്ത പാ​വ് ഭാ​ജി​ക്കൊ​പ്പം വ​ലി​ച്ചു​തീ​ർ​ത്ത ബീ​ഡി ല​ഭി​ച്ചെ​ന്ന ബെം​ഗ​ളൂ​രു സ്വ​ദേ​ശി​യു​ടെ പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. പ്രി​യം ത​ഹ​ബി​ൽ​ദാ​ർ എ​ന്ന യു​വാ​വി​നാ​ണ് ഈ ​ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണ​ത്തി​നൊ​പ്പം ന​ൽ​കി​യ അ​രി​ഞ്ഞ സ​വാ​ള​യ്ക്ക് മു​ക​ളി​ലാ​യാ​ണ് വ​ലി​ച്ചു​തീ​ർ​ത്ത നി​ല​യി​ലു​ള്ള ബീ​ഡി​യും വെ​ച്ചി​രു​ന്ന​ത്.

ത​നി​ക്ക് ല​ഭി​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടെ പ​ങ്കു​വെ​ച്ചാ​ണ് യു​വാ​വ് എ​ക്സി​ലൂ​ടെ ത​ന്‍റെ അ​നു​ഭ​വം ലോ​ക​ത്തെ അ​റി​യി​ച്ച​ത്. “സൊ​മാ​റ്റോ​യി​ൽ നി​ന്ന് പാ​വ് ഭാ​ജി ഓ​ർ​ഡ​ർ ചെ​യ്തു, ഒ​രു ബീ​ഡി സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചു. എ​ന്നാ​ൽ അ​ത് മു​ഴു​വ​നാ​യും വ​ലി​ച്ചു​തീ​ർ​ത്ത​താ​യി​രു​ന്നു. സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞാ​ൽ ഇ​ങ്ങ​നെ​യൊ​രു ഫ്രീ ​ഓ​ഫ​ർ ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് യു​വാ​വ് ചി​ത്രം പ​ങ്കു​വെ​ച്ച​ത്.

പോ​സ്റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സൊ​മാ​റ്റോ ക​സ്റ്റ​മ​ർ സ​പ്പോ​ർ​ട്ട് ടീം ​യു​വാ​വി​നെ ബ​ന്ധ​പ്പെ​ടു​ക​യും, ബു​ദ്ധി​മു​ട്ട് നേ​രി​ട്ട​തി​ന് പ​ക​ര​മാ​യി അ​ടു​ത്ത ഓ​ർ​ഡ​റി​നാ​യി 100 രൂ​പ​യു​ടെ ഡി​സ്കൗ​ണ്ട് കൂ​പ്പ​ൺ ന​ൽ​കു​ക​യും ചെ​യ്തു.

സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ ര​സ​ക​ര​വും ഗൗ​ര​വ​മേ​റി​യ​തു​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഇ​ന്റ​ർ​നെ​റ്റി​ൽ ല​ഭി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​ത്തി​ൽ ‘എ​ക്സ്ട്രാ സ്മോ​ക്ക് ഫ്ലേ​വ​ർ’ ചേ​ർ​ത്ത​താ​ണെ​ന്ന് ചി​ല​ർ ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞ​പ്പോ​ൾ, ഭ​ക്ഷ​ണം പാ​ക്ക് ചെ​യ്യു​ന്ന​ത് ഹോ​ട്ട​ലു​ക​ളാ​ണെ​ന്നും അ​തി​നാ​ൽ ഹോ​ട്ട​ലി​ന്‍റെ പേ​രാ​ണ് പു​റ​ത്തു​വി​ടേ​ണ്ട​തെ​ന്നും മ​റ്റു​ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി. പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി വീ​ട്ടി​ലു​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ തു​ട​ങ്ങേ​ണ്ട സ​മ​യ​മാ​യെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ന്ന​വ​രും കു​റ​വ​ല്ല.

 

 

Related posts

Leave a Comment