കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലാ സ​മ​രം: ലാ​ത്തി​ച്ചാ​ർ​ജി​ന് കാ​ര​ണം എ​സ്എ​ഫ്ഐ​യു​ടെ പ്ര​കോ​പ​ന​മെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​സ്‌​എ​ഫ്‌​ഐ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ട​യി​ലെ ലാ​ത്തി​ച്ചാ​ർ​ജി​ന് കാ​ര​ണം സ​മ​ര​ക്കാ​രു​ടെ പ്ര​കോ​പ​ന​മാ​ണെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്. എ​സ്‌​എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ൺ​ട്രോ​ൾ റൂം ​അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​റു​ടെ ക​ഴു​ത്തി​ന് പി​ടി​ച്ചു എ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഗ​വ​ർ​ണ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്‌​എ​ഫ്‌​ഐ ന​ട​ത്തി​യ മാ​ർ​ച്ചാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഗ​വ​ർ​ണ​റോ​ടൊ​പ്പം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണും കാ​യി​ക മ​ന്ത്രി ഒ.​ജെ. ജ​നീ​ഷും ച​ട​ങ്ങി​ൽ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചു​ള്ള പ​രി​പാ​ടി​യാ​യ​തു​കൊ​ണ്ടാ​ണ് വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച​തെ​ന്ന് സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ അ​ത് അം​ഗീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്കും പോ​ലീ​സ് ന​ട​പ​ടി​ക്കും ഇ​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഇ​പ്പോ​ൾ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment