വീട്ടിലിരുന്നാൽ പണിയില്ലെന്ന് വിചാരം! വർക്ക് ഫ്രം ഹോമിന്‍റെ കഷ്ടപ്പാടുകൾ തുറന്നുപറഞ്ഞ് യുവതി, സമൂഹ മാധ്യമങ്ങളിൽ തീ പാറുന്ന ചർച്ചകൾക്ക് തുടക്കം

വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​ർ നേ​രി​ടു​ന്ന ദൈ​നം​ദി​ന ബു​ദ്ധി​മു​ട്ടു​ക​ൾ ത​മാ​ശ​രൂ​പേ​ണ തു​റ​ന്നു​പ​റ​ഞ്ഞ് ഡ​ൽ​ഹി സ്വ​ദേ​ശി ഹീ​ന ഡോ​ഗ്ര പ​ങ്കു​വെ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു.

ഓ​ഫീ​സി​ൽ പോ​കു​ന്ന സ​ഹോ​ദ​ര​നേ​ക്കാ​ൾ കൂ​ടു​ത​ൽ താ​ൻ സ​മ്പാ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​തി​നാ​ൽ ത​നി​ക്ക് യാ​തൊ​രു ബ​ഹു​മാ​ന​വും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ഹീ​ന പ​റ​യു​ന്നു. രാ​വി​ലെ 9 മു​ത​ൽ രാ​ത്രി 9 വ​രെ ലാ​പ്ടോ​പ്പി​ന് മു​ന്നി​ലി​രു​ന്നാ​ലും താ​ൻ വെ​റു​തെ കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ വി​ചാ​രം.

വീ​ട്ടി​ൽ വി​രു​ന്നു​കാ​ർ വ​ന്നാ​ൽ ജോ​ലി നി​ർ​ത്തി​വെ​ച്ച് ചാ​യ​യും ബി​സ്ക​റ്റും കൊ​ടു​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്നും, ഓ​ഫീ​സി​ൽ പോ​കു​ന്ന​വ​ർ​ക്ക് കൃ​ത്യ​മാ​യ സ​മ​യ​പ​രി​ധി​യു​ണ്ടെ​ങ്കി​ലും താ​ൻ അ​ടി​മ പ​ണി​യെ​ടു​ക്കു​ക​യാ​ണെ​ന്നും ഹീ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​മ്പ​നി ത​നി​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം ത​ന്ന​ത് വീ​ട്ടി​ലെ​ത്തു​ന്ന വി​രു​ന്നു​കാ​രെ സ​ൽ​ക്ക​രി​ക്കാ​നാ​ണോ എ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ഹീ​ന വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.”​ഇ​ത് ഞ​ങ്ങ​ളു​ടെ​യും അ​നു​ഭ​വ​മാ​ണ്” എ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി വ​ർ​ക്ക് ഫ്രം ​ഹോം ജീ​വ​ന​ക്കാ​രാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യെ​ത്തു​ന്ന​ത്.

വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ൾ വ​ള​രെ ത​മാ​ശ നി​റ​ഞ്ഞ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച​താ​ണ് വീ​ഡി​യോ പെ​ട്ടെ​ന്ന് വൈ​റ​ലാ​കാ​ൻ കാ​ര​ണം.

Related posts

Leave a Comment