നിങ്ങളെ കേൾക്കാൻ ആളില്ലാത്തത് ആണോ നിങ്ങളുടെ പ്രശ്നം, വിഷമിക്കണ്ട, പരിഹാാരമുണ്ട്. ആധുനിക ലോകത്ത് കൂടെയുള്ള ആളുകളെ കേൾക്കാൻ ഒരളുണ്ടാവുക എന്നത് വളരെ പ്രയാസമാണ്. പ്രശ്നങ്ങളും പരിഭവങ്ങളും മറ്റോരാളോട് പങ്കുവയ്ക്കണമെങ്കിൽ ഇന്ന് ഏറ്റവും അടുത്ത സുഹൃത്തിനോടൊ അല്ലെങ്കിൽ മാനസികരോഗ വിദഗ്ദനുമായോ വേണം സംസാരിക്കുവാൻ. നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും നിങ്ങളെ സഹായിക്കാനും ഒരാളെ തെരയുകയാണോ നിങ്ങൾ, ഇതാ നിങ്ങൾക്കായി ഒരു സുഹൃത്ത്, പൃഥ്വി രാജ് ബോറ എന്ന ചെറുപ്പക്കാരനെയാണ് നിങ്ങൾ അന്വേഷിക്കുന്നത്.
രാജസ്ഥാനിലെ ബോറ ഗ്രാമത്തിലെ ചെറുപ്പക്കാരനാണ് പൃഥ്വി രാജ്. ആളുകൾക്ക് പ്രശ്ന പരിഹാരത്തിന് ഒരു സുഹൃത്ത്, അങ്ങനെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടേയും പ്രശ്നങ്ങൾ കേൾക്കുന്നതിനും അവയ്ക്ക് പരിഹാരം നിർദേശിക്കുന്നതിനും തനിക്ക് സാധിക്കുന്നുമെന്ന് പൃഥ്വിരാജ് ബോറ പറയുന്നു. തന്റെ പക്കലെത്തുന്നവരുടെ പ്രശ്നങ്ങൾ കേട്ടശേഷം അവയുടെ തീവ്രത അനുസരിച്ച് ദക്ഷിണയായി ചില്ലറയും ഇദ്ദേഹം കൈപ്പറ്റുന്നു. പ്രശ്നങ്ങൾ കൂടുന്നതനുസരിച്ച് ഫീസും കൂടുന്നു. 250 മുതൽ 1000 വരെയൊക്കെ നീളുന്നു ദക്ഷിണ കണക്കുകൾ.
തന്റെ മാതാപിതാക്കളാണ് തനിക്ക് പ്രചോദനം, കേൾക്കാനുള്ള നല്ല മനസ് അവരിൽ നിന്നാണ് കിട്ടിയത്. ഈ ലോകത്തിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ ഒന്നുമില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നും പൃഥ്വി പറഞ്ഞു. കുടുംബം പ്രശ്നങ്ങളാണെങ്കിലും സാന്പത്തിക പ്രശ്നങ്ങളാണെങ്കിലും തനിക്ക് പരിഹാരം നല്കാൻ സാധിക്കും അതിൽ നല്ല വിശ്വാസം ഉണ്ടെന്നും പൃഥ്വി കൂട്ടിചേർത്തു. താൻ പ്രഫഷണൽ അല്ല പക്ഷേ, തനിക്ക് മാനസികരോഗ വിദഗ്ദരുമായി ജോലി ചെയ്തുള്ള പ്രവർത്തി പരിചയം ഉണ്ടെന്നും പൃഥ്വി വ്യക്തമാക്കുന്നു. ഞാൻ എന്റെ അടുത്ത് വരുന്ന ആളുകൾക്ക് മരുന്നുകൾ നല്കാറില്ല, പ്രയോഗിക പ്രരിഹാരങ്ങൾ മാത്രമെ നിർദേശിക്കാറുള്ളു എന്നും ബോറ പറയുന്നു.
