തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയും അതിനോടനുബന്ധിച്ചുള്ള പോരിലും പ്രതികരിച്ച് കെ. മുരളീധരൻ. മുഖ്യമന്ത്രി ചർച്ച ഇപ്പോൾ ആവശ്യമില്ല. അതിന് ധാരാളം സമയമുണ്ട്. ചർച്ചകൾ നാലാം തീയതി കഴിഞ്ഞ് നടക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
ടേം വ്യവസ്ഥയൊന്നും ഇതിൽ ഇല്ലന്നും തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകുമെന്നും മുരളീധരൻ പറഞ്ഞു. അതേസമയം,കോൺഗ്രസിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കാത്തതിൽ അതൃപ്തി അറിയിക്കുകയും സുധാകരന്റെ പരസ്യ പ്രതികരണം മുരളീധരൻ തള്ളുകയും ചെയ്തു.
കെ. സുധാകരന്റേത് പരസ്യ ആവശ്യമാണ്. അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്. അത് ഖാർഗെയും കണ്ട ആളും അറിഞ്ഞാൽ മതിയല്ലോ. അതൊക്കെ നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കണം. ആലോചിക്കാൻ ഇനിയും സമയമുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
