റോ​ൾ​സ് റോ​യ്സി​ൽ ഇ​രു​ന്ന് ചാ​യ കു​ടി​ച്ചി​ട്ടു​ണ്ടോ? യു​വാ​വി​ന്‍റെ പു​തി​യ മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്രം, ചാ​യ​സ​ത്കാ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ൻ​ഡിം​ഗ്, പക്ഷേ വ​ലി​യ ന​ഷ്ടം!

ഡീ​ല​ക്സ്‌​ഭ​യ്യാ​ജി എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​ടെ വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​മാ​ണ് ഇ​പ്പോ​ൾ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ആ​ഡം​ബ​ര കാ​റി​നെ ചാ​യ​ക്ക​ട​യാ​ക്കി മാ​റ്റി​യ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ വൈ​റ​ൽ. യു​വാ​വ് ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് റോ​ൾ​സ് റോ​യി​സ് കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് അ​തി​നെ ഒ​രു ചാ​യ​ക്ക​ട​യാ​ക്കി മാ​റ്റി​യി​രി​ക്കു​ന്നു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​ഡം​ബ​ര​മാ​യ വാ​ഹ​ന​ങ്ങ​ളി​ൽ ഒ​ന്നി​ൽ നി​ന്ന് ചാ​യ വി​ള​മ്പു​ക, എ​ന്ന വ്യ​ത്യ​സ്ത​മാ​യൊ​രു പ​രീ​ക്ഷ​ണ​മാ​ണ് യു​വാ​വ് ന​ട​ത്തി​യ​ത്. നി​ങ്ങ​ൾ എ​പ്പോ​ഴെ​ങ്കി​ലും ഒ​രു റോ​ൾ​സ് റോ​യ്സി​ൽ ഇ​രു​ന്ന് ചാ​യ കു​ടി​ച്ചി​ട്ടു​ണ്ടോ?, എ​ന്ന ല​ളി​ത​മാ​യ ചോ​ദ്യ​മാ​യി​രു​ന്നു ഇ​തി​ന്‍റെ മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്രം.

ഒ​രു ക​പ്പ് ചാ​യ​യ്ക്ക് 300 രൂ​പ​യാ​ണ് വി​ല. കു​ങ്കു​മം ചേ​ർ​ത്ത ചാ​യ​യും കാ​റി​നു​ള്ളി​ൽ ഇ​രു​ത്തി​യു​ള​ള സ​ത്കാ​ര​വും അ​തു​പോ​ലെ ചെ​റി​യ യാ​ത്ര​ക​ൾ പോ​ലും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. പൂ​ർ​ണ​മാ​യ ല​ക്ഷ്വ​റി ടീ, ​അ​നു​ഭ​വ​മാ​ണി​തെ​ന്ന് ക്രി​യേ​റ്റ​ർ വി​ശേ​ഷി​പ്പി​ച്ചു. ഈ ​വി​ചി​ത്ര​മാ​യ ആ​ശ​യം ജ​ന​ങ്ങ​ൾ വ​ള​രെ വേ​ഗം ത​ന്നെ ഏ​റ്റെ​ടു​ത്തു. ആ​ളു​ക​ൾ വീ​ഡി​യോ​ക​ൾ എ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പ്ര​ചാ​രം ല​ഭി​ച്ചു.

എ​ന്നാ​ൽ, ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കാ​ണു​ക​യും വ​ലി​യ ജ​ന​ത്തി​ര​ക്ക് ഉ​ണ്ടാ​വു​ക​യും ചെ​യ്തി​ട്ടും, സാ​മ്പ​ത്തി​ക​മാ​യി ഈ ​സം​രം​ഭം പ്ര​തീ​ക്ഷി​ച്ച വി​ജ​യം ക​ണ്ടി​ല്ല. ഈ ​സം​രം​ഭം ത​നി​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത് എ​ന്ന് യു​വാ​വ് വെ​ളി​പ്പെ​ടു​ത്തി. ഈ ​ക​ണ​ക്കു​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞ​തോ​ടെ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ഴി​തെ​ളി​ച്ച​ത്. വി​ജ​യ​വും പ​രാ​ജ​യ​വും ഒ​രു​പോ​ലെ വെ​ളി​പ്പെ​ടു​ത്തി​യ ക്രി​യേ​റ്റ​റു​ടെ സ​ത്യ​സ​ന്ധ​ത​യെ പ​ല​രും പ്ര​ശം​സി​ച്ചു.

 

 

Related posts

Leave a Comment