‘പ്ര​ത്യേ​കി​ച്ചൊ​രു ധ്യാ​ന​മോ പ​രി​ശീ​ല​ന​മോ വ​ഴി​യ​ല്ല ഇ​ന്ന​ത്തെ രീ​തി​യി​ൽ എ​ത്തി​യ​ത്, സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ക്കി മാ​റ്റി’: മ​ഞ്ജു വാ​ര്യ​ര്‍

ജീ​വി​ത​ത്തി​ലു​ണ്ടാ​വു​ന്ന പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളെ എ​ങ്ങ​നെ മ​റി​ക​ട​ക്കാ​മെ​ന്ന് മ​ഞ്ജു വാ​ര്യ​ർ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു പ്ര​ശ്ന​മു​ണ്ടാ​കു​മ്പോ​ൾ അ​തി​ൽ നി​ന്ന് ഒ​രു​പ​ടി പി​ന്നോ​ട്ട് മാ​റി​നി​ന്നു നോ​ക്കി​യാ​ൽ, ആ ​വി​ഷ​യ​ങ്ങ​ൾ എ​ത്ര​ത്തോ​ളം ബാ​ലി​ശ​മാ​ണെ​ന്ന് ന​മു​ക്ക് എ​ളു​പ്പം മ​ന​സി​ലാ​കും. സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്ന് ഡി​റ്റാ​ച്ച് ചെ​യ്യാ​ൻ (വി​കാ​ര​ങ്ങ​ളി​ല്ലാ​തെ മാ​റി​നി​ൽ​ക്കാ​ൻ) ക​ഴി​ഞ്ഞാ​ൽ ജീ​വി​തം വ​ള​രെ ല​ളി​ത​മാ​ണ്.

ചി​ല സ​മ​യ​ങ്ങ​ളി​ൽ ഞാ​നും അ​മി​ത​മാ​യി ചി​ന്തി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, പെ​ട്ടെ​ന്ന് ത​ന്നെ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രും. ഓ​രോ വ്യ​ക്തി​യു​ടെ​യും സ​ന്തോ​ഷം വ്യ​ത്യ​സ്ത​മാ​ണ്. അ​ത് ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​നം. മ​റ്റു​ള്ള​വ​ർ എ​ത്ര ഉ​പ​ദേ​ശി​ച്ചാ​ലും സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ ഒ​രാ​ൾ​ക്ക് മാ​റാ​ൻ സാ​ധി​ക്കൂ.

പ്ര​ത്യേ​കി​ച്ചൊ​രു ധ്യാ​ന​മോ പ​രി​ശീ​ല​ന​മോ വ​ഴി​യ​ല്ല ഞാ​ന്‍ ഇ​ന്ന​ത്തെ രീ​തി​യി​ൽ എ​ത്തി​യ​ത്, സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നെ ഇ​ങ്ങ​നെ​യാ​ക്കി മാ​റ്റി​യ​താ​ണ്. എ​ന്‍റെ ഈ ​രീ​തി ശ​രി​യ​ല്ലെ​ന്ന് ക​രു​തു​ന്ന​വ​രു​ണ്ട്, എ​ന്നെ വി​മ​ർ​ശി​ക്കു​ന്ന​വ​രു​ണ്ടെ​ങ്കി​ൽ അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളെ​യും ഞാ​ന്‍ പൂ​ർ​ണ​മാ​യി ബ​ഹു​മാ​നി​ക്കു​ന്നു എ​ന്ന് മ​ഞ്ജു വാ​ര്യ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment