വെര്‍ച്വല്‍ സിമ്മുകള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വന്‍ തലവേദനയാകുന്നു ! ഭീകരവാദികളുടെ പുതിയ ആശയ വിനിമ സംവിധാനമായ വെര്‍ച്വല്‍ സിമ്മുകളുടെ പ്രത്യേകതകള്‍ ഇങ്ങനെ…

ഭീകരപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പുതിയ ആശയ വിനിമയ രീതിയായ വെര്‍ച്വല്‍ സിം സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദനയാകുന്നു. പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് എന്‍ഐഎയ്ക്ക് വെര്‍ച്വല്‍ സിമ്മുകളെപ്പറ്റി വിവരം ലഭിച്ചത്.

സിം ഇടാതെ തന്നെ മൊബൈലുപയോഗിച്ച് ആശയവിനിമയം നടത്താമെന്നതാണ് വെര്‍ച്വല്‍ സിമ്മിന്റെ പ്രത്യേകത. അമേരിക്കയിലെ സേവനദാതാവിനോട് എന്‍ഐഎ ഇതിന്റെ വിശദ വിവരങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

ഈ സാങ്കേതികവിദ്യയില്‍, കമ്പ്യൂട്ടര്‍ ഒരു ടെലിഫോണ്‍ നമ്പര്‍ സൃഷ്ടിക്കുന്നു. ഈ നമ്പര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളായ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ടെലിഗ്രാം അല്ലെങ്കില്‍ ട്വിറ്റര്‍ എന്നിവയുമായി ബന്ധിപ്പിക്കുകയും ആശയവിനിമയം നടത്തുകയുമാണ് തീവ്രവാദികള്‍ ചെയ്യുന്നത്.

വെരിഫിക്കേഷന്‍ കോഡായി കമ്പ്യൂട്ടര്‍ നല്‍കുന്ന സിം നമ്പരാണ് നല്‍കുന്നത്. ഇത് ട്രാക്ക് ചെയ്യുവാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

വിദേശ നെറ്റ്‌വര്‍ക്ക് കമ്പനികളില്‍ നിന്നും വെര്‍ച്വല്‍ സിം കാര്‍ഡുകള്‍ വ്യാജ ഐഡി ഉപയോഗിച്ച് വാങ്ങിയാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഉപയോഗിച്ച നമ്പറുകള്‍ ഒരു കണ്‍ട്രി കോഡ് അല്ലെങ്കില്‍ മൊബൈല്‍ സ്റ്റേഷന്‍ ഇന്റര്‍നാഷണല്‍ സബ്സ്‌ക്രൈബര്‍ ഡയറക്ടറി (എംഎസ്‌ഐഎസ്ഡിഎന്‍) നമ്പര്‍ ഉപയോഗിച്ച് മുന്‍കൂട്ടി നിശ്ചയിച്ചാണ് പ്രവര്‍ത്തനം.

മൊബൈല്‍ ഫോണ്‍ കണ്ടെത്തി ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ മാത്രമാണ് വെര്‍ച്വല്‍ സിമ്മുപയോഗിക്കുന്നതിനെ കുറിച്ച് അറിയാന്‍ കഴിയുന്നത്.

വെര്‍ച്വല്‍ സിമ്മുകളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ പാകിസ്ഥാനിലെ ഭീകര പ്രസ്ഥാനങ്ങളുമായി ആശയവിനിമയം വര്‍ദ്ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എങ്ങനെ ഈ പ്രതിസന്ധി മറികടക്കാം എന്ന ആലോചനയിലാണ് ദേശീയാന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍.

Related posts

Leave a Comment