നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക തള്ളി; വരണാധികാരിയെ ‘തള്ളി’ തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്രിക തള്ളിയത് ഒപ്പിട്ടതില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കാട്ടി

ചെന്നൈ: ആർകെ നഗർ റിട്ടേണിംഗ് ഓഫീസർ കെ.വേലുസ്വാമിയെ മാറ്റി. നടൻ വിശാലിന്‍റെ നാമനിർദേശ പത്രിക തള്ളിയ സംഭവവുമായി ബന്ധപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടേണിംഗ് ഓഫീസറെ മാറ്റിയത്. വേലുസ്വാമിക്കു പകരക്കാരനായി തമിഴ്നാട് വനിത വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ പ്രവീണ്‍ പി. നായരെ നിയമിച്ചു. ഒപ്പിട്ടതിൽ പി​​​ഴ​​​വു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് കാട്ടിയായിരുന്നു വിശാലിന്‍റെ പത്രിക തള്ളിയത്. ത​മി​ഴ് ഫി​ലിം നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ത​മി​ഴ് ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റും ന​ടീ​ന​ട​ന്മാ​രു​ടെ സം​ഘ​ട​ന​യാ​യ ന​ടി​ക​ർ സം​ഘ​ത്തി​ന്‍റെ ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി​യു​മാ​ണു വി​ശാ​ൽ.

പത്രിക ത​​​​ള്ളി​​​​യ സംഭവം വി​​​​ശാ​​​​ൽ ട്വിറ്ററിലൂടെ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി രാം​​​​നാ​​​​ഥ് കോ​​​​വി​​​​ന്ദി​​​​ന്‍റെ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ​​​​യും ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പെ​​​​ടു​​​​ത്തുകയും റി​​​​ട്ടേ​​​​ണിം​​​​ഗ് ഓ​​​​ഫീ​​​​സ​​​ർ വേ​​​ലു​​​സ്വാ​​​മി​​​യു​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നെ സ​​​​മീ​​​​പി​​​​ക്കു​​​​കയും ചെയ്തിരുന്നു. വിശാലിനു പുറമേ ജയലളിതയുടെ അനന്തിരവൾ ദീപയുടെയും പത്രിക തള്ളിയിരുന്നു.

വിശാലിന്‍റെയും ദീപയുടെയും പ​​​ത്രി​​​ക​​​ക​​​ൾ ത​​​ള്ളി​​​യ​​​തോ​​​ടെ അ​​ണ്ണാ​​ഡി​​​എം​​​കെ സ്ഥാ​​​നാ​​​ർ​​​ഥി ഇ.​​​മ​​​ധു​​​സൂ​​​ദ​​​ന​​​നും ഡി​​​എം​​​കെ സ്ഥാ​​​നാ​​​ർ​​​ഥി മ​​​രു​​തു ഗ​​​ണേ​​​ഷും ത​​​മ്മി​​​ലാ​​​ണ് ഇവിടെ പ്ര​​​ധാ​​​ന പോ​​​രാ​​​ട്ടം. അ​​​ണ്ണാ ഡി​​​എം​​​കെ വി​​മ​​ത​​നേ​​താ​​വ് ടി.​​​ടി.​​​വി.​​​ ദി​​​ന​​​ക​​​ര​​​ൻ സ്വ​​​ത​​​ന്ത്ര​​​നാ​​​യി രം​​​ഗ​​​ത്തു​​​ണ്ട്. ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തത്തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​ർ​​​കെ ​​​ന​​​ഗ​​​റി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഡി​​​സം​​​ബ​​​ർ 21 നാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. 24 ന് ​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കും.

Related posts