യാത്രയില്‍ രേഖകള്‍ നഷ്ടപ്പെട്ടു! പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് പിഎസ്‌സി അധികൃതര്‍; പോ​ലീ​സ് തു​ണ​യാ​യി, വി​ഷ്ണു​പ്രി​യ കെഎഎസ് പ​രീ​ക്ഷ​യെ​ഴു​തി

അ​ന്പ​ല​പ്പു​ഴ: പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്താ​ൽ വി​ഷ്ണു​പ്രി​യ കെഎഎസ് പ​രീ​ക്ഷ​യെ​ഴു​തി. ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി വി​ഷ്ണു​പ്രി​യ നി​വാ​സി​ൽ വി​ഷ്ണു​പ്രി​യ​യ്ക്കാ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് തു​ണ​യാ​യ​ത്.

ഇ​ന്ന​ലെ ന​ട​ന്ന കെഎഎസ് പ​രീ​ക്ഷ​യെ​ഴു​താ​നാ​യാ​ണ് വി​ഷ്ണു​പ്രി​യ ചേ​ർ​ത്ത​ല​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ ഫാ​സ്റ്റി​ൽ ക​യ​റി​യ​ത്. പു​ന്ന​പ്ര കാ​ർ​മ​ൽ കോ​ളേ​ജാ​യി​രു​ന്നു പ​രീ​ക്ഷാ​കേ​ന്ദ്രം.

പു​ന്ന​പ്ര​യി​ൽ സ്റ്റോ​പ്പി​ല്ലാ​ത്ത​തി​നാ​ൽ ബ​സ് വ​ണ്ടാ​ന​ത്താ​ണ് നി​ർ​ത്തി​യ​ത്. ഇ​വി​ടെ നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​കാ​നൊ​രു​ങ്ങു​ന്പോ​ഴാ​ണ് മ​റ്റു രേ​ഖ​ക​ൾ, പ​ണം, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ​യ​ട​ങ്ങി​യ പേ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ​ത്. ഉ​ട​ൻ ആ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ത്ത​ന്നെ അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി .

പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്പ​ല​പ്പു​ഴ​യി​ൽ ബ​സ് ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​വ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. വി​ഷ്ണു​പ്രി​യ​യു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ജീ​പ്പി​ൽ വി​ഷ്ണു​പ്രി​യ​യെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു.

ഹാ​ൾ ടി​ക്ക​റ്റ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​റ്റ് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പി​എ​സ്‌​സി അ​ധി​കൃ​ത​ർ. എ​ന്നാ​ൽ രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​താ​യു​ള്ള പോ​ലീ​സി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടെ​ങ്കി​ൽ പ​രീ​ക്ഷ​യെ​ഴു​താ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ നി​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റു ന​ഷ്ട​പ്പെ​ട്ട​താ​യു​ള്ള ലോ​സ്റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​യാ​റാ​ക്കി പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ മ​നീ​ഷ് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​തോ​ടെ വി​ഷ്ണു പ്രി​യ​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ഴി​ഞ്ഞു.

തു​ട​ർ​ന്ന് വി​ഷ്ണു​​പ്രി​യ​യു​ടെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണ് വി​ഷ്ണു​പ്രി​യ​യ്ക്കു പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ഴി​ഞ്ഞ​ത്.

ഗ്രേ​ഡ് എ​സ്ഐ സാ​ധു ലാ​ൽ, എ​എ​സ്ഐ അ​ജീ​ബ്, സി​പി​ഒ​മാ​രാ​യ വി​ഷ്ണു, ബാ​ബു എ​ന്നി​വ​രാ​ണ് വി​ഷ്ണു​പ്രി​യ​ക്ക് തു​ണ​യാ​യി മാ​റി​യ​ത്.

Related posts

Leave a Comment