പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ഡിപ്പിച്ചു; പ്ര​തി അ​റ​സ്റ്റി​ൽ

വെ​ഞ്ഞാ​റ​മൂ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വീ​ട്ടി​ൽ നി​ന്ന് ക​ട​ത്തി കൊ​ണ്ട് പോ​യി സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ വ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. വെ​ള്ള​ല്ലൂ​ർ ത​ക​ര​പ്പ​റ​മ്പ് മു​ള​വ​ന​ത്ത് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ശ്യാം​കു​മാ​ർ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ 18 ന് ​പ്ര​തി പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന് ക​ട​ത്തി കൊ​ണ്ടു​പോ​കു​ക​യും, പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ല​ന്ന പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യെ​തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യു​ടെ സു​ഹൃ​ത്തി​ന്‍റെ വീ​ടാ​യ ആ​ലം​കോ​ട് കൊ​ല്ലൂ​ർ കോ​ണ​ത്ത് നി​ന്ന് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കി​ളി​മാ​നൂ​ർ സി​ഐ കെ.​ബി. മ​നോ​ജ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ ,പ്രൈ ​ജു, സു​രേ​ഷ് കു​മാ​ർ, റാ​ഫി, എ​എ​സ്ഐ ഷാ​ജി, എ​സ്‌​സി​പി​ഒ​മാ​രാ​യ ര​ജി​ത് രാ​ജ്, ബി​നു, പ്ര​ദീ​പ്, റി​യാ​സ്, ദി​ലീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Related posts

Leave a Comment