വി​ഷ്ണു എ​ഴു​ന്നേ​ൽ​ക്കാ​ൻ വൈ​കി​യ​തോ​ടെ…! സൗ​ദി​യി​ൽ ഭാ​ര്യ​യും കു​ഞ്ഞും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു; യു​വാ​വ് ജീ​വ​നൊ​ടു​ക്കി

നെ​ടു​ന്പാ​ശേ​രി: സൗ​ദി​യി​ൽ ഭാ​ര്യ​യും ന​വ​ജാ​ത​ശി​ശു​വും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ നാ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ചെ​ങ്ങ​മ​നാ​ട് ക​പ്ര​ശേ​രി വ​ലി​യ​വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ​ഉ​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ വി​ഷ്ണു (31) ആ​ണു മ​രി​ച്ച​ത്.

സൗ​ദി അ​റേ​ബ്യ​യി​ലെ ഖ​ത്തീ​ഫി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്ന വി​ഷ്ണു വി​വാ​ഹ​ശേ​ഷം ഭാ​ര്യ ഗാ​ഥ (27) യെ ​ജോ​ലി​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു.

ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ ഗാ​ഥ​യ്ക്കു കോ​വി​ഡ് ബാ​ധി​ച്ചു. സൗ​ദി​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​ക​യും ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ജൂ​ലൈ 26നു ​ഭാ​ര്യ​യും 28നു ​കു​ഞ്ഞും മ​രി​ച്ചു.

ദ​മാ​മി​ൽ ഭാ​ര്യ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും സം​സ്കാ​രം ന​ട​ത്തി​യ​ശേ​ഷം ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് വി​ഷ്ണു നാ​ട്ടി​ലെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ വി​ഷ്ണു എ​ഴു​ന്നേ​ൽ​ക്കാ​ൻ വൈ​കി​യ​തോ​ടെ വീ​ട്ടു​കാ​ർ കി​ട​പ്പു​മു​റി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ​പ്പോ​ഴാ​ണ് ഫാ​നി​ൽ തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ട​ത്.

ക​ര​ങ്കു​ന്നം ത​ട​ത്തി​ൽ മ​ണി​ലാ​ൽ​ശോ​ഭ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​രി​ച്ച ഗാ​ഥ. വി​നീ​ഷ വി​ഷ്ണു​വി​ന്‍റെ ഏ​ക സ​ഹോ​ദ​രി​യാ​ണ്.

Related posts

Leave a Comment