വി​ശ്വ​ഗു​രു! ലോകറിക്കാർഡുമായി ഒരു മലയാളസിനിമ

ഏ​റ്റ​വും ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട് തി​ര​ക്ക​ഥ ഒ​രു​ക്കി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ച ച​ല​ച്ചി​ത്ര​ത്തി​നു​ള്ള ലോ​ക​റിക്കാ​ർ​ഡി​ന് മ​ല​യാ​ള സി​നി​മ​യാ​യ വി​ശ്വ​ഗു​രു അ​ർ​ഹ​മാ​യി. 51 മ​ണി​ക്കൂ​റും ര​ണ്ടു സെ​ക്ക​ൻഡു​മാ​ണ് റി​ക്കാ​ർ​ഡ് സ​മ​യം. 71 മ​ണി​ക്കൂ​റും 19 മി​നി​റ്റും കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ മം​ഗ​ള​ഗ​മ​ന എ​ന്ന ശ്രീ​ല​ങ്ക​ൻ ചി​ത്ര​ത്തി​ന്‍റെ റി​ക്കാ​ർ​ഡ് ആ​ണ് വിജീഷ് മണി സംവിധാനം ചെയ്ത വി​ശ്വ​ഗു​രു തി​രു​ത്തി​യ​ത്.

ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ ജീ​വി​ത​ദ​ർ​ശ​ന​ങ്ങ​ളും ശി​വ​ഗി​രി മ​ഠ​ത്തി​ലെ ജീ​വി​ത​സ​ന്ദ​ർ​ഭ​ങ്ങ​ളും തന്മയ​ത്വ​ത്തോ​ടെ വി​ള​ക്കി​ച്ചേർ​ത്താ​ണ് ഒ​ന്ന​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ച​ല​ച്ചി​ത്രം ഒ​രു​ങ്ങി​യ​ത്. ഗു​രു​വി​നെ സ​ന്ദ​ർ​ശി​ച്ച മ​ഹാ​ത്മാ​ഗാ​ന്ധി, ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ, സ​ന്ത​ത​സ​ഹ​ചാ​രി​ക​ളാ​യ ഡോ.​പ​ൽ​പ്പു, മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ, വി​നോ​ബ​ഭാ​വെ തു​ട​ങ്ങി​യ ച​രി​ത്ര ക​ഥാ​പാ​ത്ര​ങ്ങ​ളും ച​ല​ച്ചി​ത്ര​ത്തി​ലു​ണ്ട്.

​എ​വി​എ പ്രൊ​ഡ​ക്ഷ​ൻ​സിന്‍റെ ബാനറിൽ ​എ.​വി.​അ​നൂ​പ് ആണ് ചിത്രം നിർമിച്ചത്. ​പ്ര​മോ​ദ് പ​യ്യ​ന്നൂരാണ് രചന നിർവഹിച്ചത്. സം​ഗീ​തം, പ​ശ്ചാ​ത്ത​ല​സം​ഗീ​തം, ആ​ലാ​പ​നം-​കി​ളി​മാ​നൂ​ർ രാ​മ​വ​ർ​മ്മ. പു​രു​ഷോ​ത്ത​മ​ൻ കൈ​ന​ക​രി, ഗാ​ന്ധി​യ​ൻ ചാ​ച്ചാ ശി​വ​രാ​ജ​ൻ, ക​ലാ​ധ​ര​ൻ, ക​ലാ​നി​ല​യം രാ​മ​ച​ന്ദ്ര​ൻ, ഹ​രി​കൃ​ഷ്ണ​ൻ, ലീ​ലാ​കൃ​ഷ്ണ​ൻ, റോ​ജി പി. ​കു​ര്യ​ൻ, ഷെ​ജി​ൻ, ബേ​ബി പ​വി​ത്ര, മാ​സ്റ്റ​ർ ശ​ര​ണ്‍ എ​ന്നി​വ​രാണ് ചിത്രത്തിൽ വേഷമിടുന്നത്.

Related posts