മൈ ​ഫോ​ണ്‍ ന​മ്പ​ർ ഈ​സ് 9497947202 …വി​യ്യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കി​നി പ​രാ​തി​യും കൊ​ണ്ട് ആ​രും പോ​കേ​ണ്ട; എ​ല്ലാം വാ​ട്സാ​പ്പ് വ​ഴി മാ​ത്രം

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: വി​യ്യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ​രാ​തി​യും കൊ​ണ്ട് ഇ​നി ആ​രും പോ​കേ​ണ്ട. അ​തെ​ന്താ അ​വി​ടെ പ​രാ​തി വാ​ങ്ങ​ൽ നി​ർ​ത്തി​യോ എ​ന്ന് സം​ശ​യ​മ​യോ….​വി​യ്യൂ​ർ സ്റ്റേ​ഷ​നി​ൽ ഇ​നി പ​രാ​തി നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന​തി​ന് പ​ക​രം വാ​ട്സാ​പ്പ് വ​ഴി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും താ​ണി​ക്കു​ട​ത്ത് പോ​സി​റ്റീ​വ് കേ​സ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലും പോ​ലീ​സു​കാ​ര​ട​ക്ക​മു​ള്ള​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് പ​രാ​തി​ക​ൾ വാ​ട്സാ​പ്പ് വ​ഴി സ്വീ​ക​രി​ക്കാ​ൻ വി​യ്യൂ​ർ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്.

ഏ​താ​നും ദി​വ​സം മു​ൻ​പു​ത​ന്നെ ഇ​ത്ത​ര​ത്തി​ൽ വാ​ട്സാ​പ്പ് വ​ഴി പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ഇ​ത് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കി. പ​രാ​തി​യെ​ഴു​തി പേ​പ്പ​റു​മാ​യി ആ​രും സ്റ്റേ​ഷ​നി​ൽ വ​രേ​ണ്ടെ​ന്ന അ​റി​യി​പ്പ് വാ​ട്സാ​പ്പ് വ​ഴി​യും ഫെ​യ്സ്ബു​ക്ക് വ​ഴി​യും പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു.

സ്റ്റേ​ഷ​നി​ൽ ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് പ​തി​ക്കു​ക​യും ചെ​യ്തു. പ​രാ​തി​ക​ൾ എ​ഴു​തി ത​യ്യാ​റാ​ക്കി അ​തി​ന്‍റെ ഫോ​ട്ടോ​യെ​ടു​ത്ത് വി​യ്യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഐ.​എ​സ്.​എ​ച്ച്.​ഒ​യു​ടെ വാ​ട്സാ​പ്പ് ന​ന്പ​റാ​യ 9497947202ൽ ​അ​യ​ച്ചാ​ൽ മ​തി.

പ​രാ​തി ല​ഭി​ച്ചാ​ലു​ട​ൻ പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് വി​ഷ​യം സം​സാ​രി​ക്കു​ക​യും എ​തി​ർ ക​ക്ഷി​യെ വി​ളി​ച്ചു​വ​രു​ത്തി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്യും. ഫോ​ണി​ലൂ​ടെ പ​റ​ഞ്ഞു തീ​ർ​ക്കാ​വു​ന്ന പ്ര​ശ്ന​മാ​ണെ​ങ്കി​ൽ അ​ങ്ങി​നെ തീ​ർ​ക്കാ​നും ശ്ര​മി​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment