“തേ​ടി​യ വ​ള്ളി കാ​ലി​ൽ ചു​റ്റി’..! ദി​ലീ​പി​ന്‍റെ ഫോ​ണി​ലെ ബി​ജെ​പി നേ​താ​വി​ന്‍റെ “വോ​യ്സ് മെ​സേ​ജ്’; ശ​ബ്ദ​സാ​ന്പി​ളു​ക​ളു​ടെ ഫ​ല​ത്തി​നു കാ​ത്ത് ക്രൈം​ബ്രാ​ഞ്ച്


കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ടാം പ്ര​തി ദി​ലീ​പി​ന്‍റെ ഫോ​ണി​ൽ നി​ന്ന് വീ​ണ്ടെ​ടു​ത്ത ശ​ബ്ദ സ​ന്ദേ​ശ​ത്തി​ന്‍റെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ല​ത്തി​നാ​യി കാ​ത്ത് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​രി​ലെ ബി​ജെ​പി നേ​താ​വ് ഉ​ല്ലാ​സ് ബാ​ബു​വി​ന്‍റെ ശ​ബ്ദ സാ​ന്പി​ൾ അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചു.

ഇ​ത് ഉ​ല്ലാ​സി​ന്‍റെ ശ​ബ്ദം ത​ന്നെ​യാ​ണോ എ​ന്ന് ഫോ​റ​ൻ​സി​ക് ലാ​ബി​ലെ പ​രി​ശോ​ധ​ന​യി​ലൂ​ടെ ക്രൈം​ബ്രാ​ഞ്ച് സ്ഥി​രീ​ക​രി​ക്കും.

ദി​ലീ​പി​ന്‍റെ ഫോ​ണ്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് ഉ​ല്ലാ​സ് ബാ​ബു​വി​ന്‍റേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ശ​ബ്ദ സ​ന്ദേ​ശം വീ​ണ്ടെ​ടു​ത്ത​ത്.

ഡി​ലീ​റ്റ് ചെ​യ്യ​പ്പെ​ട്ട സ​ന്ദേ​ശം വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. കാ​ക്ക​നാ​ടു​ള്ള ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​ലി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ക​ഴി​ഞ്ഞ 18ന് ​ആ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും തൃ​ശൂ​ർ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും വ​ട​ക്കാ​ൻ​ഞ്ചേ​രി​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്നു ഉ​ല്ലാ​സ് ബാ​ബു.

ശ​ബ്ദ സ​ന്ദേ​ശം ഉ​ല്ലാ​സ് ദി​ലീ​പി​ന് അ​യ​ച്ച​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. “തേ​ടി​യ വ​ള്ളി കാ​ലി​ൽ ചു​റ്റി’ എ​ന്ന് ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ഓ​ഡി​യോ സ​ന്ദേ​ശം ആ​രു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ആ​ദ്യം ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

സ​മാ​ന​മാ​യ മ​റ്റ് ചി​ല ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളും ഫോ​ണി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു. അ​തി​ലൊ​ന്നി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന ഒ​രു സ്വാ​മി​യെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് ഉ​ല്ലാ​സ് ബാ​ബു​വി​ലേ​ക്ക് അ​ന്വേ​ഷ​ണ​സം​ഘം എ​ത്തി​ച്ചേ​ർ​ന്ന​ത്.

Related posts

Leave a Comment