മ​ന്ത്രി​യും എം​എ​ല്‍​എ​യും ഏ​റ്റു​മു​ട്ടി​; വോ​ളി​ബോ​ളി​ന്‍റെ ഈറ്റില്ലത്തിൽ മ​ന്ത്രി​ റോഷിക്ക് മിന്നും വി​ജ​യം

പാ​ലാ: വോ​ളി​ബോ​ളി​ന്‍റെ ഈ​റ്റി​ല്ല​മാ​യ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ കോ​ര്‍​ട്ടി​ല്‍ മ​ന്ത്രി​യു​ടെ​യും എം​എ​ല്‍​എ​യു​ടെ​യും ടീ​മു​ക​ള്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ മ​ന്ത്രി​യു​ടെ ടീ​മി​നു വി​ജ​യം.

സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ന​ട​ന്നു​വ​രു​ന്ന 43-ാമ​ത് ബി​ഷപ് വ​യ​ലി​ല്‍ ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ർകൊ​ളീ​ജി​യ​റ്റ് വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​ദ​ര്‍​ശ​നമ​ത്സ​ര​ത്തിലാണ് മ​ന്ത്രി​യും കോ​ള​ജിലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യു​മാ​യ റോഷി അ​ഗ​സ്റ്റി​ന്‍ നേ​തൃ​ത്വം കൊ​ടു​ത്ത പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ടീ​മും പാ​ലാ എം​എ​ല്‍​എ മാ​ണി സി. ​കാ​പ്പ​ന്‍ നേ​തൃ​ത്വം കൊ​ടു​ത്ത അ​ന്ത്യാ​ളം സിക്‌​സ​സും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ​ത്.

അ​ത്യ​ന്തം വാ​ശി​യേ​റി​യ മത്സ​ര​ത്തി​ല്‍ തി​ങ്ങിനി​റ​ഞ്ഞ ഗാല​റി​ക​ളെ സാ​ക്ഷി​യാ​ക്കി 28 – 30 എ​ന്ന നി​ല​യി​ലാണ് മ​ന്ത്രി ന​യി​ച്ച പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ടീം ​വി​ജ​യി​ച്ച​ത്.

 

Related posts

Leave a Comment