ന്യൂ​നപ​ക്ഷ​വോ​ട്ടു​കൾ ലക്ഷ്യം; മ​ല​ബാ​റി​ല്‍ പു​തി​യ ചു​വ​ടു​വ​ച്ച് സി​പി​എം

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ന്യൂ​നപ​ക്ഷ​വോ​ട്ടു​ക​ളി​ലേ​ക്ക് ല​ക്ഷ്യം വ​ച്ച് സി​പി​എം. ക​ഴി​ഞ്ഞ ത​വ​ണ സം​പൂ​ജ്യ​രാ​യി​പോ​യ മ​ല​ബാ​റി​ല്‍ ഇ​ത്ത​വ​ണ നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ ന്യൂ​നപ​ക്ഷ​വോ​ട്ടു​ക​ള്‍ കൂ​ടു​ത​ല്‍ ല​ഭി​ച്ചേ​തീ​രു​വെ​ന്നാ​ണ് സി​പി​എം ക​രു​തു​ന്ന​ത്. രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ച്ചാ​ലു​ണ്ടാ​കു​ന്ന ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ കേ​ന്ദ്രീ​ക​ര​ണം മു​ന്നി​ല്‍ക്ക​ണ്ട് അ​സം​തൃ​പ്ത​രാ​യ ലീ​ഗ്, സ​മ​സ്ത നേ​താ​ക്ക​ളെ ഒ​പ്പം കൂ​ട്ടാ​നാ​ണ് ശ്ര​മം.​

ഇ​ട​ത് അ​നു​കൂ​ല ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ കൂ​ട്ടാ​യ്മ​യ്ക്ക് പി.​ടി.​എ. റ​ഹിം എം​എ​ല്‍​എ, മു​സ് ലിം ലീ​ഗ് സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കേ ന​ട​പ​ടി നേ​രി​ട്ട് പാ​ര്‍​ട്ടി​യി​ല്‍നി​ന്നു പു​റ​ത്താ​യ കെ.​എ​സ്. ഹം​സ, ഐ​എ​ന്‍​എ​ല്‍ നേ​താ​വ് പ്രഫ. എ.​പി.​അ​ബ്ദു​ല്‍ വ​ഹാ​ബ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ നീ​ക്കം.​ഒ​രു സ്ഥി​രംസ​മി​തി​യാ​യി രൂ​പീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​തി​നാ​യു​ള്ള നീ​ക്ക​ങ്ങ​ള്‍ സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്തോ​ളം പേ​ര്‍ ഉ​ള്‍​പ്പെ​ട്ട താ​ത്കാ​ലി​ക സ​മി​തി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം രൂ​പം ന​ല്‍​കി. സ​മി​തി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ഉ​ട​ന്‍ ഉ​ണ്ടാ​കും.

അ​ടു​ത്ത​കാ​ല​ത്താ​യി മു​സ് ലിം ലീ​ഗും സ​മ​സ്ത നേ​താ​ക്ക​ളും ത​മ്മി​ലു​ണ്ടാ​യ അ​സ്വാ​ര​സ്യ​ങ്ങ​ള്‍ മു​ത​ലെ​ടു​ക്കാൻ ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലെയും അ​തൃ​പ്തി​യു​ള്ള​വ​രെ​ സ​മീ​പി​ച്ചുള്ള ച​ര്‍​ച്ച​ക​ളും നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തുനി​ന്നു ന​ട​ക്കു​ന്നു​ണ്ട്.​ ന​വ​കേ​ര​ള സ​ദ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ മ​ല​ബാ​റി​ലു​ട​നീ​ളം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നി​രു​ന്നു.

ഇ​ട​തു​കോ​ട്ട​യാ​ണെ​ങ്കി​ലും ക​ണ്ണൂ​രും കോ​ഴി​ക്കോ​ടും ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഇ​ട​തി​നെ തു​ണ​ച്ചി​രു​ന്നി​ല്ല. ന്യൂ​ന പ​ക്ഷ​വോ​ട്ടു​ക​ള്‍ അ​പ്പാ​ടെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് പോ​യ​താ​ണ് പ്ര​തീ​ക്ഷി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ല്‍​പോ​ലും ക​ന​ത്ത തോ​ല്‍​വി നേ​രി​ടാ​ന്‍ കാ​ര​ണ​മെ​ന്നാ​യി​രു​ന്നു സി​പി​എം വി​ല​യി​രു​ത്ത​ല്‍. ഇ​തി​നൊ​രു​പ​രി​ഹാ​ര​മെ​ന്ന രീ​തി​യി​ലാ​ണ് പു​തി​യ ച​ര്‍​ച്ച​ക​ള്‍ ഉ​രു​ത്തി​രി​യു​ന്ന​ത്.

സ്വ​ന്തം ലേ​ഖ​ക​ന്‍

Related posts

Leave a Comment