കോ​ണ്‍​ഗ്ര​സി​ല്‍ കൂ​ടി​യാ​ലോ​ച​ന​ക​ളി​ല്ല; കെ.​ മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സി​ല്‍ കൂ​ടിയാലോ​ച​ന​ക​ള്‍ ന​ട​ക്കു​ന്നി​ല്ലെ​ന്ന് കെ.​ മു​ര​ളീ​ധ​ര​ന്‍ എം​പി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ നേ​താ​വും കൂ​ടി​യാലോ​ച​ന​യ്ക്കു ത​യാ​റാ​ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

മ​ത്സ​രി​ക്കു​ന്നെ​ങ്കി​ല്‍ വ​ട​ക​ര​യി​ല്‍ ത​ന്നെ മ​ത്സ​രി​ക്കുമെന്നു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ൽ മു​ര​ളീ​ധ​രൻ പറഞ്ഞു.കോ​ണ്‍​ഗ്ര​സി​ന​ക​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണം കൂ​ടിയാ​ലോ​ച​ന ഇ​ല്ലാ​ത്ത​താ​ണ്.

ത​രൂ​ര്‍ ത​രം​ഗം എ​ന്നൊ​ന്നി​ല്ല.കോ​ണ്‍​ഗ്ര​സ് ത​ല​പ്പ​ത്ത് ഇ​രി​ക്കാ​ന്‍ ത​രൂ​ര്‍ പ​റ്റി​ല്ലെ​ന്നു പ​റ​ഞ്ഞ​ത് അ​തി​നു​ള്ള പരിചയം ഇ​ല്ലാ​ത്ത​തുകൊ​ണ്ടാ​ണ്. സം​സ്ഥാ​ന​ത്ത് ഇത്രയും മോശമായ പോ​ലീ​സ് സേന ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഭ​ര​ണ ക​ക്ഷി എം​എ​ല്‍​എ​യ്ക്കു​പോ​ലും ര​ക്ഷ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ഴെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment