‘മ​മ്മൂ​ട്ടി​യ്ക്കെ​ന്താ കൊ​മ്പു​ണ്ടോ’… മ​മ്മൂ​ട്ടി വോ​ട്ട് ചെ​യ്യാ​നെ​ത്തി​; മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞ് ബി​ജെ​പി; കാരണം ഇങ്ങനെ…

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ൻ മ​മ്മൂ​ട്ടി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. പൊ​ന്നു​രു​ന്നി സി​കെ​എ​സ് സ്‌​കൂ​ളി​ലാ​ണ് ഭാ​ര്യ സു​ല്‍​ഫ​ത്തി​നൊ​പ്പ​മെ​ത്തി താ​രം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​നി​ടെ, മ​മ്മൂ​ട്ടി വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ പ​ക൪​ത്തു​ന്ന​തി​നെ​തി​രെ ബി​ജെ​പി രംഗത്തെത്തി. തൃ​ക്കാ​ക്ക​ര​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി എ​സ്. സ​ജി​യു​ടെ ഭാ​ര്യ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ര്‍​ത്തു​ന്ന​തി​നെ ചോ​ദ്യം ചെ​യ്‌​ത​ത്.

ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് മ​റ്റ് വോ​ട്ട​ർ​മാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​രോ​പ​ണം. മ​മ്മൂ​ട്ടി​യ്ക്കെ​ന്താ കൊ​മ്പു​ണ്ടോ എ​ന്നും ഇ​വ​ർ ചോ​ദി​ച്ചു.

Related posts

Leave a Comment