ഉപരാഷ്‌ട്രപതി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോട്ട് പാഴാക്കിയ ലീഗ് എംപിമാർക്കെതിരെ പ്രതിഷേധം; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയാണ് ഒരു വിഭാഗം പ്രതിഷേധമറിയിച്ചത്

മലപ്പുറം: ഉപരാഷ്‌ട്രപതി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോട്ട് പാഴാക്കിയ ലീഗ് എംപിമാരായ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും പി.​വി. അ​ബ്ദു​ൽ വ​ഹാ​ബി​നുമെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം. പാർട്ടിയിലെ ചില മുതിർന്ന നേതാക്കന്മാരും യൂത്ത് ലീഗ് നേതൃത്വവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയാണ് പ്രതിഷേധമറിയിച്ചത്.

എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ഞ്ചു മ​ണി​ക്കൂ​റോ​ളം വൈ​കി​യ​തി​നാ​ലാണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും അ​ബ്ദു​ൽ വ​ഹാ​ബി​നും വോ​ട്ട് രേഖപ്പെടുത്താൻ സാധിക്കാഞ്ഞത്.

Related posts