സമയം കഴിഞ്ഞിട്ടും വോട്ടെടുപ്പ് പൂർത്തിയായില്ല;  അന്വേഷിക്കാനെത്തിയ ഷാ​നി​മോ​ൾ ഉ​സ്മാ​നെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു

നൈ​റ്റ് വോ​ട്ട്… ആ​രാ​ധ​ന റീ​ഡിം​ഗ് റൂം ​ചാ​രംപ​റ​ന്പി​ലെ 125-ാ0 ന​ന്പ​ർ ബൂ​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും ഓ​ട്ടു ചെ​യ്യാ​ൻ നി​ൽ​ക്കു​ന്ന​വ​ർ.

കാ​യം​കു​ളം: വോ​ട്ടെ​ടു​പ്പ് സ​മ​യം ക​ഴി​ഞ്ഞി​ട്ടും വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. കാ​യം​കു​ളം ചേ​രാ​വ​ള്ളി ഗ​വ. എ​ൽ​പി​എ​സി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ എ​ത്തി​യ ആ​ല​പ്പു​ഴ ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​നെ​യാ​ണ് പോ​ളിം​ഗ് ബൂ​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റി വോ​ട്ടെ​ടു​പ്പ് വൈ​കി​യ​തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്.

ഇ​വി​ടെ ആ​റി​നു​ശേ​ഷ​വും സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ നൂ​റി​ല​ധി​കം വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര​യാ​ണ് വോ​ട്ട് ചെ​യ്യാ​ൻ കാ​ത്തു​നി​ന്ന​ത്. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഗേ​റ്റി​ന് മു​ന്നി​ൽ എ​ത്തി​യ വി​വ​രം അ​റി​ഞ്ഞ് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രെ അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടാ​തെ ത​ട​ഞ്ഞു വെ​യ്ക്കു​ക​യാ​യി​രു​ന്നു.

സ്ഥാ​നാ​ർ​ഥി​ക്ക് അ​ക​ത്തു ക​യ​റാ​ൻ അ​നു​വാ​ദം ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പിന്മാറി​യി​ല്ല​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പി​ന്നീ്ട് പോ​ലീ​സെ​ത്തി രം​ഗം ശാ​ന്ത​മാ​ക്കി. ഷാ​നി​മോ​ൾ ഉ​സ്മാ​നെ പോ​ളിം​ഗ് ബൂ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് ഇ​വി​ടെ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​ത്.

Related posts