താ​ൻ മോ​ഹ​ൻ​ലാ​ലി​നെ മാ​ത്രം ക​ണ്ട​തി​ന്‍റെ ഹു​ങ്ക്; ഇടത്-വലത് സ്ഥാനാർഥികൾ മികച്ചവരെന്ന മമ്മൂട്ടിയുടെ അഭിപ്രായത്തിനെതിരേ കണ്ണന്താനം

കൊ​ച്ചി: എ​റ​ണാ​കു​ള​ത്തെ എ​ൽ‌​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​രാ​ജീ​വി​നെ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഹൈ​ബി ഈ​ഡ​നെ​യും ഇ​ട​തും വ​ല​തും നി​ര്‍​ത്തി മ​മ്മൂ​ട്ടി ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം. ഇ​ട​ത് വ​ല​ത് സ്ഥാ​നാ​ർ​ഥി​ക​ൾ മി​ക​ച്ച​വ​രെ​ന്ന് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം മ​മ്മൂ​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. മ​മ്മൂ​ട്ടി​യു​ടെ ഈ ​പ​രാ​മ​ർ​ശം അ​പ​ക്വ​മെ​ന്ന് അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഗു​ണ​വും മേ​ന്മ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് വോ​ട്ട‌് ചെ​യ്യു​ന്ന​ത്. ഇ​വ​ർ ര​ണ്ടു​പേ​രും (പി.രാ​ജീ​വും ഹൈ​ബി ഈ​ഡ​നും) എ​നി​ക്ക‌് വേ​ണ്ട​പ്പെ​ട്ട​വ​രാ​ണ‌െ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞി​രു​ന്നു. മ​മ്മൂ​ട്ടി​യെ പോ​ലെ മു​തി​ർ​ന്ന താ​രം ഇ​ങ്ങ​നെ പ​റ​യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. താ​ൻ മോ​ഹ​ൻ​ലാ​ലി​നെ മാ​ത്രം ക​ണ്ട​തി​ന്‍റെ ഹു​ങ്ക് ആ​കും പ​രാ​മ​ർ​ശ​ത്തി​ന് പി​ന്നി​ലെ​ന്നും ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.

ഭാ​ര്യ സു​ൽ​ഫ​ത്തി​നൊ​പ്പം പ​ന​മ്പി​ള്ളി ന​ഗ​ർ ഗ​വ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 105-ാം ന​മ്പ​ർ ബൂ​ത്തി​ൽ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച ശേ​ഷം പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​യി​രു​ന്നു ഇ​ട​ത് വ​ല​ത് സ്ഥാ​നാ​ർ​ഥി​ക​ളെ മ​മ്മൂ​ട്ടി പ്ര​ശം​സി​ച്ച​ത്. ആ​രും വോ​ട്ട് പാ​ഴാ​ക്ക​രു​തെ​ന്നും മ​മ്മൂ​ട്ടി അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

Related posts