തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ ക്യാപ്പിറ്റല്‍ പണിഷ്മെന്റ് നടത്തണമെന്ന് 2012 ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഒരു യുവാവ് പ്രസംഗിച്ചെന്ന് മുതിര്‍ന്ന സിപിഎം നേതാവും പ്രതിനിധിയുമായിരുന്ന പിരപ്പന്‍കോട് മുരളി. യുവാവ് ഇത്തരത്തില്‍ പ്രസംഗിച്ചപ്പോള്‍ അതിനെ തടയാതെ വേദിയില്‍ ഉണ്ടായിരുന്ന നേതാക്കള്‍ പ്രോത്സാഹിപ്പിച്ചു. പിന്നീട് ഈ ചെറുപ്പക്കാരന് ഉന്നത പദവികള്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. 1996 ല്‍ വിഎസിനെ മാരാരിക്കുളത്ത് പാര്‍ട്ടി ചതിക്കുകയും തോല്‍പ്പിക്കുകയും ചെയ്തു.
അന്ന് ജയിച്ച എതിര് സ്ഥാനാര്‍ത്ഥി ടി.എ. ഫ്രാന്‍സിസ് തന്നോട് പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നു. വിഎസിനെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും സിപിഎം സംസ്ഥാന നേതാക്കള്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുത്തില്ലെന്നും പിരപ്പന്‍ കോട് മുരളി വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
2011 ല്‍ എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടുമെന്നും വിഎസ് വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയാനും പാര്‍ട്ടി ശ്രമിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന അഞ്ചു സുരക്ഷിത സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പാര്‍ട്ടി തന്നെ തോല്‍പ്പിച്ചു. 2015 ല്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം കിട്ടിയപ്പോള്‍ വി.എസിനെ ആറ് മാസക്കാലമെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന് താന്‍ അഭിപ്രായം പറഞ്ഞു. ഇതേ തുടര്‍ന്ന് എല്ലാ സ്ഥാനത്തുനിന്നും തന്നെ ഒഴിവാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
വി.എസ്. കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ് താനെന്നും പുസ്തകത്തില്‍ വിഎസിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പ്രസിദ്ധികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.എസിനെ ക്യാപിറ്റല്‍ പണിഷ്മെന്റ് ചെയ്യണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി സമ്മേളനത്തില്‍ പറഞ്ഞത് എം. സ്വരാജാണെന്ന് വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ നേതൃത്വം അന്ന് നിഷേധിക്കുകയും അങ്ങനെ പരാമര്‍ശം ഉണ്ടായില്ലെന്നായിരുന്നു അന്ന് വ്യക്തമാക്കിയത്. സ്വരാജും അന്ന് ആരോപണം നിഷേധിച്ചിരുന്നു. എന്നാല്‍