മു​ഖ്യ​മ​ന്ത്രി​ ശൈ​ലി​മാറ്റരുത്; ഇ​തേ രീതിയിൽ വിജയൻ പോയാൽ തങ്ങൾക്ക് നല്ലതെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി മാ​റ​രു​തെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തേ ശൈ​ലി​യു​മാ​യി മു​ഖ്യ​മ​ന്ത്രി മു​ന്നോ​ട്ട് പോ​കു​ന്ന​താ​ണ് ത​ങ്ങ​ൾ​ക്ക് ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ന്‍ ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ത്ത സ​ര്‍​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​കാ​ര​മാ​ണ് തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ക​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തെ കു​റി​ച്ച് വ​സ്തുനി​ഷ്ഠ​മാ​യ വി​ല​യി​രു​ത്ത​ല​ല്ല വി​ജ​യ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത്. തെ​റ്റ് പ​റ്റി​യ​ത് ത​ങ്ങ​ൾ​ക്ക​ല്ലെ​ന്ന് പി​ണ​റാ​യി വാ​ദി​ക്കു​ന്നു. മൂ​ന്ന​ര​ക്കോ​ടി ജ​ന​ങ്ങ​ൾ​ക്ക് തെ​റ്റു​പ​റ്റി​യെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദ​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts