‘തൃശൂരിന്‍റെ ചങ്കാണ് സുനി ചേട്ടൻ’; പാര്‍ലമെന്‍റില്‍ തൃശൂര്‍ക്കാരുടെ ശബ്ദമായി സുനി ചേട്ടന്‍ ഉണ്ടാവണം; വി.​എ​സ്.​സു​നി​ല്‍​കു​മാ​റി​ന് ആശംസയുമായി കെ. രാജൻ

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന വി.​എ​സ്.​സു​നി​ല്‍​കു​മാ​റി​ന് ആ​ശം​സ​ക​ളു​മാ​യി മ​ന്ത്രി കെ. ​രാ​ജ​ൻ. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് മ​ന്ത്രി ആ​ശം​സ അ​റി​യി​ച്ച​ത്. ഒ​രു പാ​ര്‍​ലമെ​ന്‍റേ​റി​യ​ന്‍ എ​ന്ന രീ​തി​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​മാ​ണ് വി. ​എ​സ്. സു​നി​ൽ​കു​മാ​ർ ന​ട​ത്തി​യ​ത്. ഏ​തൊ​രു വി​ഷ​യ​ത്തേ​യും അ​ഗാ​ധ​മാ​യ പ​ഠ​ന​ത്തി​ലൂ​ടെ മ​ന​സി​ലാ​ക്കി സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വൈ​ഭ​വം എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തീ​ര്‍​ച്ച​യാ​യും ഇ​ന്ത്യ​ന്‍ പാ​ര്‍​ലമെ​ന്‍റി​ല്‍ തൃ​ശൂ​ര്‍​ക്കാ​രു​ടെ ശ​ബ്ദ​മാ​യി സു​നി ചേ​ട്ട​ന്‍ ഉ​ണ്ടാ​വേ​ണ്ട​ത് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം:

പ്രി​യ​പ്പെ​ട്ട ജേ​ഷ്ഠ സ​ഹോ​ദ​ര​ന്‍ സു​നി ചേ​ട്ട​ന്‍ ( അ​ഡ്വ.​വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍) ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ശൂ​രി​ല്‍ നി​ന്നും മ​ത്സ​രി​ക്കു​ക​യാ​ണ്. അ​ന്തി​ക്കാ​ട് നി​ന്നും സു​നി ചേ​ട്ട​ന്‍റെ പി​ന്‍​മു​റ​ക്കാ​ര​നാ​യാ​ണ് സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.

കേ​ര​ള വ​ര്‍​മ്മ കോ​ളേ​ജി​ല്‍ എ​ഐ​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ന​ത്തി​ലും, പി​ന്നീ​ട് സം​ഘ​ട​ന​യു​ടെ ജി​ല്ലാ സം​സ്ഥാ​ന ദേ​ശീ​യ ഭാ​ര​വാ​ഹി സ്ഥാ​ന​ങ്ങ​ളി​ലും യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ര​വാ​ഹി സ്ഥാ​ന​ങ്ങ​ളി​ലു​മെ​ല്ലാം സു​നി ചേ​ട്ട​ന്‍റെ പി​ന്‍​മു​റ​ക്ക​ര​നാ​യാ​ണ് എ​ത്തി​യ​ത്.

ഒ​രു പാ​ര്‍​ല​മെ​ന്‍റേ​റി​യ​ന്‍ എ​ന്ന രീ​തി​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​മാ​ണ് സു​നി ചേ​ട്ട​ന്‍ നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ​ത്. ഏ​തൊ​രു വി​ഷ​യ​ത്തേ​യും അ​ഗാ​ധ​മാ​യ പ​ഠ​ന​ത്തി​ലൂ​ടെ മ​ന​സി​ലാ​ക്കി സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ സു​നി ചേ​ട്ട​ന്‍റെ വൈ​ഭ​വം എ​ടു​ത്തു പ​റ​യേ​ണ്ട​ത്. തീ​ര്‍​ച്ച​യാ​യും ഇ​ന്ത്യ​ന്‍ പാ​ര്‍​ലമെ​ന്‍റി​ല്‍ തൃ​ശൂ​ര്‍​ക്കാ​രു​ടെ ശ​ബ്ദ​മാ​യി സു​നി ചേ​ട്ട​ന്‍ ഉ​ണ്ടാ​വേ​ണ്ട​ത്. ന​മു​ക്ക് ജ​യി​പ്പി​ക്കാം, ന​മ്മു​ടെ സു​നി ചേ​ട്ട​നെ. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക. 

Related posts

Leave a Comment