കേന്ദ്രത്തിന് തെറ്റിദ്ധാരണ; സം​സ്ഥാ​നം ലോ​ക്ക്ഡൗ​ണ്‍ ച​ട്ടം​ ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ ച​ട്ട​ങ്ങ​ൾ കേ​ര​ളം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സം​സ്ഥാ​നം ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച​ത്. കേ​ന്ദ്രം നോ​ട്ടീ​സ് അ​യ​ച്ച​ത് തെ​റ്റി​ദ്ധാ​ര​ണ കാ​ര​ണ​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ളം ഏ​പ്രി​ൽ 15ന് ​പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശം തെ​റ്റി​ച്ചെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. സം​ഭ​വ​ത്തി​ൽ കേ​ര​ള​ത്തോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ക​ത്ത​യ​ച്ചി​രു​ന്നു.

കേ​ര​ള​ത്തി​ൽ ബാ​ർ​ബ​ർ​ഷോ​പ്പു​ക​ളും ഹോ​ട്ട​ലു​ക​ളും തു​റ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​ത് ലോ​ക്ക്ഡൗ​ണ്‍ ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. പു​സ്ത​ക​ശാ​ല​ക​ളും വ​ർ​ക്ക്ഷോ​പ്പു​ക​ളും തു​റ​ന്ന​തും തെ​റ്റാ​ണെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

കാ​റി​ൽ ര​ണ്ട് പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ച്ച​ത് തെ​റ്റാ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ളം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ചേ​ർ​ത്തു​വെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment