രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം; ആവശ്യവുമായി വി.ടി ബല്‍റാമും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ മത്സരിക്കാന്‍ ക്ഷണിച്ച് കോണ്‍ഗ്രസ് നേതാക്കളായ വി.ടി ബല്‍റാമും കെ.എം. ഷാജിയും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നും അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്നുമായിരുന്നു വി.ടി ബല്‍റാം പറഞ്ഞത്.

രാഹുല്‍ മുന്നോട്ടു വെക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണെന്നും വി.ടി ബല്‍റാം പറഞ്ഞു. ഇതിന് പിന്നാലെ വി.ടിയുടെ അഭിപ്രായത്തെ പിന്തുണച്ച് കെ.എം ഷാജിയും എത്തി. രാഹുല്‍ ഗാന്ധി കേരളത്തില്‍ തന്നെയാണ് മത്സരിക്കേണ്ടതെന്നും രാജ്യത്തെ ഫാഷിസ്റ്റുകള്‍ക്കെതിരെയുള്ള രാഷ്ട്രീയമായ പോരാട്ടത്തിന്റെ സര്‍വ്വസൈന്യാധിപന് കേരളമാണ് അനുയോജ്യമെന്നുമായിരുന്നു കെ.എം ഷാജിയുടെ വാക്കുകള്‍.

Related posts