പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും! സോഷ്യല്‍മീഡിയയില്‍ വൈറലായ ചിത്രം പങ്കുവച്ച്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെ ട്രോളി വി.ടി.ബല്‍റാം എംഎല്‍എ

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജനെ ട്രോളി കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രം പങ്കുവച്ചാണ് ബല്‍റാമിന്റെ ട്രോള്‍.

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതിലില്‍ പതിപ്പിച്ച പോസ്റ്ററാണു ബല്‍റാമിന്റെ ട്രോളിന് ആധാരം. സിനിമയുടെ പോസ്റ്ററിനു മുകളില്‍ ജയരാജനു വോട്ട് അഭ്യര്‍ഥിക്കുന്ന പോസ്റ്റര്‍ പതിപ്പിച്ചപ്പോള്‍ സിനിമയുടെ പേരു മാഞ്ഞു. എന്നാല്‍ പോസ്റ്ററിലെ ‘പൊട്ടിച്ചിരിയുടെ കൊലപാതക കഥ ഫണ്‍ ഫാമിലി ത്രില്ലര്‍’ എന്ന വരികള്‍ മറഞ്ഞില്ല. ഇതു പങ്കുവച്ചാണ് ബല്‍റാമിന്റെ ട്രോള്‍.

പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്നു രാത്രി ഇന്നോവ തിരിയും എന്നായിരുന്നു ചിത്രം പങ്കുവച്ച് ബല്‍റാം നല്‍കിയ കുറിപ്പ്. ചിത്രം എവിടെ പതിപ്പിച്ച പോസ്റ്ററിന്റെയാണെന്നു വ്യക്തമല്ല.

Related posts