പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി! വ​ട​ക​ര​യി​ല്‍ ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണം; സേ​വാ​ഭാ​ര​തി കേ​ന്ദ്ര​ത്തി​നു നേ​രെ ക​ല്ലേ​റ്

വ​ട​ക​ര: ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ വ​ട​ക​ര മ​ണ്ഡ​ല​ത്തി​ല്‍ പൂ​ര്‍​ണം. ക​ട​ക​മ്പോ​ള​ങ്ങ​ള്‍ അ​ട​ഞ്ഞു കി​ട​ന്നു. ഓ​ട്ടോ​ക​ളും കാ​റു​ക​ളും റോ​ഡി​ലി​റ​ങ്ങി​യി​ല്ല. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും ഹ​ര്‍​ത്താ​ല്‍ ബാ​ധി​ച്ചു.

ഹ​ര്‍​ത്താ​ലി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നാ​ല്‍ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള ദീ​ര്‍​ഘ​ദൂ​ര ബ​സ് സ​ര്‍​വീ​സ് സു​ഗ​മ​മാ​യി ന​ട​ന്നു. ക​ണ്ണൂ​ക്ക​ര​യി​ല്‍ റോ​ഡ് ത​ട​യാ​ന്‍ ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് ഇ​വ​രെ വി​ര​ട്ടി ഓ​ടി​ച്ചു.

ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ വാ​ഹ​നം ത​ട​യാ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ​ത്തി.വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലും ചോ​റോ​ട്, ഒ​ഞ്ചി​യം, അ​ഴി​യൂ​ര്‍ , ഏ​റാ​മ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് ഹ​ര്‍​ത്താ​ല്‍. അ​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ പോ​ലീ​സ് നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ബി​ജെ​പി​യും സി​പി​എ​മ്മും ഒ​ഴി​വാ​ക്കി.

വ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ക​ട​ന​ങ്ങ​ള്‍​ക്കും പൊ​തു​യോ​ഗ​ങ്ങ​ള്‍​ക്കും അ​നു​മ​തി ന​ല്‍​കു​ന്ന​ത​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​രു​പാ​ര്‍​ട്ടി​ക​ള്‍​ക്കും പോ​ലീ​സ് രേ​ഖാ​മൂ​ലം നോ​ട്ടീ​സ് ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തും കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്.

സേ​വാ​ഭാ​ര​തി കേ​ന്ദ്ര​ത്തി​നു നേ​രെ ക​ല്ലേ​റ്

വ​ട​ക​ര: സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന വ​ട​ക​ര ന​ഗ​ര​ത്തി​ല്‍ സേ​വാ​ഭാ​ര​തി കേ​ന്ദ്ര​ത്തി​നു നേ​രെ ക​ല്ലേ​റ്. പ​ര​വ​ന്ത​ല പ​ര​ദേ​വ​താ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ സേ​വാ​ഭാ​ര​തി വി​വേ​കാ​ന​ന്ദ സേ​വാ കേ​ന്ദ്ര​ത്തി​നു നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ജ​ന​ല്‍ ഗ്ലാ​സു​ക​ള്‍ ത​ക​ര്‍​ന്നു. ചു​മ​രി​ലാ​കെ തു​രു​തു​രാ ക​ല്ലേ​റ് കൊ​ണ്ടി​ട്ടു​ണ്ട്. ഇ​ന്നു രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​ക​ള്‍​ക്ക് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നു വേ​ണ്ടി പ്ര​വ​ര്‍​ത്ത​ക​രെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​മ​റി​യു​ന്ന​ത്. വ​ട​ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Related posts