ത​ല​സ്ഥാ​ന​ത്തെ ബി​ജെ​പി​യു​ടെ ആ​ദ്യ​മേ​യ​ർ: തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ നാ​ഥ​നാ​യി വി. ​വി രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ ബി​ജെ​പി​യു​ടെ ആ​ദ്യ​മേ​യ​റാ​യി വി.​വി. രാ​ജേ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 101 വാ​ര്‍​ഡു​ക​ളു​ള്ള തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ബി​ജെ​പി 50 സീ​റ്റു​ക​ള്‍ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി.

ക​ണ്ണ​മ്മൂ​ല വാ​ര്‍​ഡി​ല്‍ നി​ന്നും വി​ജ​യി​ച്ച സ്വ​ത​ന്ത്ര​ന്‍ പാ​റ്റൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ബി​ജെ​പി​ക്ക് പി​ന്തു​ണ ന​ല്‍​കി​യ​തോ​ടെ കേ​വ​ല ഭൂ​രി​പ​ക്ഷ​മാ​യ 51 വോ​ട്ട് രാ​ജേ​ഷി​ന് ല​ഭി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. വി.​വി. രാ​ജേ​ഷ് ര​ണ്ടാം ത​വ​ണ​യാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ത​വ​ണ പൂ​ജ​പ്പു​ര​യി​ല്‍ നി​ന്നും ഇ​ത്ത​വ​ണ കൊ​ടു​ങ്ങാ​നൂ​ര്‍ വാ​ര്‍​ഡി​ല്‍ നി​ന്നാ​ണ് അ​ദ്ദേ​ഹം വി​ജ​യി​ച്ച​ത്. 1996 കാ​ല​യ​ള​വ് മു​ത​ല്‍ എ​ബി​വി​പി എ​ന്ന വി​ദ്യാ​ര്‍​ത്ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​യാ​ണ് വി.​വി. രാ​ജേ​ഷ് പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തേ​ക്ക് ക​ട​ന്ന് വ​ന്ന​ത്.

പി​ന്നീ​ട് അ​ദ്ദേ​ഹം യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്, ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്റ്, എ​ന്നി ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ച് വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ക്കാ​ല​മാ​യി ത​ല​സ്ഥാ​ന​ത്തെ സ​മ​ര പോ​രാ​ട്ട​ങ്ങ​ളി​ലെ മു​ന്ന​ണി​പ്പോ​രാ​ളി​യാ​യി പ്ര​വ​ര്‍​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു രാ​ജേ​ഷ്.

Related posts

Leave a Comment