അബുജ: നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ വ്യോമാക്രമണം നടത്തി യുഎസ്. നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് ഇക്കാര്യം പുറത്തുവിട്ടത്. മേഖലയിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങൾക്കു മറുപടിയായാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ നിർദ്ദേശപ്രകാരം യുഎസ് സൈന്യം നിരവധി ആക്രമണങ്ങൾ നടത്തിയതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഈ ഓപ്പറേഷനെ പെർഫെക്റ്റ് സ്ട്രൈക്കുകളെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
തന്റെ നേതൃത്വത്തിൽ രാജ്യം തീവ്രവാദത്തെ വളരാൻ അനുവദിക്കില്ലെന്നും അമേരിക്കൻ സേനയുടെ കരുത്ത് തെളിയിക്കുന്നതാണ് ഈ നീക്കം. യുഎസ് സൈന്യത്തിന് മാത്രം സാധിക്കുന്ന കാര്യമാണ് നൈജീരിയയിലെ ആക്രമണമെന്നും ട്രംപ് അവകാശപ്പെട്ടു.
